Tuesday December 06, 2016
Latest Updates

ഫിഡല്‍ കാസ്‌ട്രോ ഓര്‍മ്മയായി,പൊലിഞ്ഞത് വിപ്ലവ നക്ഷത്രം

ഫിഡല്‍ കാസ്‌ട്രോ ഓര്‍മ്മയായി,പൊലിഞ്ഞത് വിപ്ലവ നക്ഷത്രം

ഹവാന : ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയും ക്യൂബന്‍ വിപ്ലവ നായകനനുമായ  ഫിഡല്‍ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു.

ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മരണവാര്‍ത്ത ക്യൂബന്‍ ടെലിവിഷനാണ് പുറത്തുവിട്ടത്.

ഏറ്റവുമധികം കാലം ക്യൂബയില്‍ രാഷ്ട്രത്തലവനായ വ്യക്തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

ഗറില്ലാ പോരാട്ടത്തിന്റെ വിപ്ലവം ക്യൂബന്‍ മണ്ണില്‍ കുറിച്ച വ്യക്തിയാണ് കാസ്ട്രോ. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ 1959ല്‍ അട്ടിമറിച്ചു കൊണ്ടാണ് കാസ്ട്രോ അധികാരത്തിലെത്തുന്നത്. 1965 ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1961 മുതല്‍ 2011 വരെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഹവാന സര്‍വ്വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ഉണ്ടായത്. ചിരിത്രപ്രധാനമായ ക്യൂബന്‍ വിപ്ലവത്തിലൂടെയാണ് ബാറ്റിസ്റ്റയെ പുറത്താക്കി കാസ്ട്രോ അധികാരം പിടിച്ചെടുത്തത്.

എന്നാല്‍ ക്യൂബയുടെ വളര്‍ച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാന്‍ ആകുന്നത്ര ശ്രമിച്ചിരുന്നു. രാജ്യത്തിന് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ക്യൂബയ്ക്കകത്ത് ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കി എന്നാല്‍ ഇതിനെയൊക്കെ കാസ്ട്രോ അതിജീവിച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ 2006 ല്‍ ഔദ്യോഗിക പദവികളില്‍ നിന്ന് ഒഴിഞ്ഞ അദ്ദേഹം അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്ട്രോയ്ക്ക് കൈമാറി.

Scroll To Top