Friday December 09, 2016
Latest Updates

ഇന്ത്യന്‍ സംഘടനകളുടെ ഫിക്കിയ്ക്ക് ബദലായി സിക്കി,പട മുറുകുന്നു,മലയാളികള്‍ പടിക്ക് പുറത്ത് !

ഇന്ത്യന്‍ സംഘടനകളുടെ ഫിക്കിയ്ക്ക്  ബദലായി സിക്കി,പട മുറുകുന്നു,മലയാളികള്‍ പടിക്ക് പുറത്ത് !

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളുടെ ചേരിപ്പോര് രൂക്ഷമാകുന്നു.ഇന്ത്യയുന്‍ എംബസിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യ സംഘടനയായ ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ്)നെടുകെയും കുറുകയും പിളരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

രാജസ്ഥാനില്‍ നിന്നുള്ള ബാബു ലാല്‍ യാദവ് ചെയര്‍മാനായി ആദ്യം രൂപീകരിച്ച സംഘടനയെ നിരാകരിച്ച് ആദ്യകാല ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദീപക്ജി,ഇന്ത്യ ക്ലബ്ബിന്റെ ടാനിയ,ജയ്പ്പൂര്‍  റസ്റ്റോറന്റ് ഗ്രൂപ്പ് തലവന്‍ ആശിഷ് ദിവാന്‍ എന്നിവരടങ്ങുന്ന ഇരുപതോളം സംഘടന നേതാക്കള്‍ ഡോ.ദിലീപ് മഹാപാത്രയുടെ നേതൃത്വത്തില്‍ രൂപം ചേര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. .

പ്രശാന്ത് ശുക്ല,ഡോ.പൂരി,ബാബുലാല്‍ യാദവ് തുടങ്ങി ഇന്ത്യാ ഡേ പരിപാടിയുടെ മുഖ്യ സംഘാടകരായി ഫിക്കിയുടെ തലപ്പത്തുണ്ടായിരുന്ന പല നേതാക്കളും ഏകാധിപത്യ പ്രവണതകളോടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ ഫിക്കിയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണ് എന്ന ആക്ഷേപമാണ് സിക്കിയുടെ സംഘാടകര്‍ പ്രധാനമായും ആരോപിച്ചിരിക്കുന്നത്.നിലവില്‍ രണ്ടു മലയാളി സംഘടനകളുടെ നേതാക്കള്‍ ഒഴികെ ഫിക്കിയുടെ ഹിന്ദി നേതാക്കള്‍ക്കൊന്നും കാര്യമായ സംഘടനാ പിന്തുണ ഇല്ലാത്തവരാണ്.

ഇന്ത്യന്‍ സംഘടനകളുടെ ഐക്യമാണ് പ്രധാന അജണ്ടയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സിക്കിയുടെ രൂപീകരണ യോഗത്തിലും അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന മലയാളി സംഘടനകളെ പോലും ക്ഷണിച്ചിരുന്നില്ല.

ഡബ്ലിന് പുറത്തുള്ള സംഘടനകളെ പടിക്ക് പുറത്തു നിര്‍ത്തിയാണ് ഫിക്കിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടരുന്നതെങ്കില്‍ എല്ലാ കൌണ്ടികളിലുമുള്ള ഇന്ത്യന്‍ സംഘടനകളെയും പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ക്കുമെന്നാണ് സിക്കിയുടെ വാഗ്ദാനം.

Scroll To Top