Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഓരോ പൗരനും ആഴ്ച്ചയില്‍ 188 യൂറോ വെല്‍ഫയര്‍ ബെനഫിറ്റ് ഉറപ്പാക്കും:അധികാരത്തില്‍ തിരിച്ചെത്താന്‍ ഫിയനാ ഫാള്‍ അടവുകള്‍ പയറ്റുന്നു

അയര്‍ലണ്ടിലെ ഓരോ പൗരനും ആഴ്ച്ചയില്‍ 188 യൂറോ വെല്‍ഫയര്‍ ബെനഫിറ്റ് ഉറപ്പാക്കും:അധികാരത്തില്‍ തിരിച്ചെത്താന്‍ ഫിയനാ ഫാള്‍ അടവുകള്‍ പയറ്റുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ താമസിക്കുന്ന ഓരോ പൗരനും ആഴ്ച്ചയില്‍ 188 യൂറോ വെല്‍ഫയര്‍ ബെനഫിറ്റ് ഉറപ്പാക്കുമെന്ന് ഫിയന ഫാള്‍.അടുത്ത പൊതു തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പാര്‍ട്ടിയുടെ പ്രകടനപത്രികയിലാണ് സാധാരണക്കാര്‍ക്ക് ആവേശകരമായ തീരുമാനവുമായി അയര്‍ലണ്ട് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടി രംഗത്തിറങ്ങുന്നത്.

ഫിയന ഫാള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ ആറു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ശമ്പളവ്യവസ്ഥകളും മിനിമം കൂലിയും ടാക്‌സ് വ്യവസ്ഥകളും നിജപ്പെടുത്തി പുതിയ പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് കണ്ടെത്തുമെന്ന് പ്രകടന പത്രിക പറയുന്നു.

രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കാനുള്ള പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബേസിക് മിനിമം ഇന്‍കം സംവിധാനത്തിന് എത്ര ചിലവു വരുമെന്ന് കണക്കാക്കിയിട്ടില്ലെങ്കിലും 30 ബില്യന്റെയെങ്കിലും ഫണ്ട് ഇതിനായി കണ്ടെത്തേണ്ടിവരും.

ജനക്ഷേമകരമായ നിരവധി സ്‌കീമുകളുമായാണ് ഫിയനാ ഫാള്‍ പുതുവര്‍ഷത്തില്‍ പ്രകടനപത്രിക പുറത്തിറക്കുന്നത്.ബര്‍ട്ടി അഹനും തുടര്‍ന്ന് ബ്രിയാന്‍ കോവനും 1997 മുതല്‍ 2011 വരെ ഭരണചക്രം കൈമാറിയതിനൊടുവില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ജനം തോല്‍പ്പിച്ചു വിട്ട ഫിയനാ ഫാള്‍ ഏതു വിധേനയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ലോക്കല്‍ ഇലക്ഷന്‍ കാലത്തും രാജ്യത്താകെയുള്ള 949 ലോക്കല്‍ ഭരണ സമിതി സ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനങ്ങളും(267)ഏറ്റവും കൂടുതല്‍ വോട്ടും(25.3%)നേടിയ ഫിയനാ ഫാളിനെ എഴുതി തള്ളാന്‍ ആര്‍ക്കുമാവില്ല.

ലോക്കല്‍ ഇലക്ഷന്‍ ഫലം 2014
LOCAL  ELECTIOM

നേത്രുത്വ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഫിയനാ ഫാളിന് 49 സീറ്റുകള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ ഭരണകക്ഷിയായ ഫിനാഗേലിന് മുമ്പുണ്ടായിരുന്നതില്‍ നിന്നും 105 സീറ്റുകള്‍ കുറയുകയാണ് ചെയ്തത്.ഫസ്റ്റ് പ്രിഫറന്‍സ് വോട്ടില്‍ ഫിനഗെയിലിന് കുറഞ്ഞത് 10 ശതമാനം വോട്ടാണ് !അതുകൊണ്ട് തന്നെ അയര്‍ലണ്ടിലെ ചില മാധ്യമങ്ങള്‍ മനപൂര്‍വ്വം അവഗണിക്കുന്നുണ്ടെങ്കിലും ഫിയനാഫാള്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്.

ലേബറും ഫിനഗേലും ഐക്യം തുടര്‍ന്നാല്‍ ഫിയനാഫാളിന് ഭരണം ലഭിക്കാന്‍ സാധ്യതയില്ല..പക്ഷെ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്ന പാര്‍ട്ടിയായി ഫിയനാ ഫാള്‍ തിരിച്ചെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Scroll To Top