Saturday October 20, 2018
Latest Updates

വള്‍ച്ചര്‍ ഫണ്ടുകളെ നിയന്ത്രിക്കാനുള്ള ബില്‍ പാസായില്ലെങ്കില്‍ ലിയോ വരദ്കര്‍ സര്‍ക്കാരിനെതിരെ നീങ്ങാന്‍ ഫിയാന ഫാള്‍ 

വള്‍ച്ചര്‍ ഫണ്ടുകളെ നിയന്ത്രിക്കാനുള്ള ബില്‍ പാസായില്ലെങ്കില്‍ ലിയോ വരദ്കര്‍ സര്‍ക്കാരിനെതിരെ നീങ്ങാന്‍ ഫിയാന ഫാള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷമായ എതിര്‍പ്പുമായി മുഖ്യപ്രതിപക്ഷപാര്‍ട്ടിയായ ഫിയാനാഫാള്‍.വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ലോണുകള്‍ കൈമാറുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഫിയാനഫാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അയര്‍ലണ്ട് 2040 പദ്ധതി നടപ്പാക്കാനാവാത്ത പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ആരോപിച്ചു.

വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് എതിരെ പാര്‍ട്ടി അവതരിപ്പിക്കുന്ന ബില്‍ പാസായില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലേയ്ക്കാകുമെന്ന് കരുതപ്പെടുന്നു.ഫിയാനഫാള്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പുകളില്‍ നിക്ഷ്പക്ഷത പാലിയ്ക്കുന്നതുകൊണ്ടാണ് നിലവില്‍ ലിയോ വരദ്കര്‍ സര്‍ക്കാര്‍ വോട്ടെടുപ്പുകളില്‍ ജയിക്കുന്നത്.

അയര്‍ലണ്ട് 2040 പദ്ധതിയെക്കുറിച്ച് ഗവണ്‍മെന്റ് പ്രചാരണം നടത്തുന്നതും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് ഫിയനാഫാള്‍. ക്യാപെയിനിങ്ങിലൂടെ പ്രചരിപ്പിക്കുന്ന ആശയവും യഥാര്‍ത്ഥ്യവും രണ്ടാണ്, പദ്ധതിയുടെ പോരായ്മകളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇതിന്റെ നേട്ടങ്ങളെക്കുറിച്ച് അമിതമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പ്രചരണം നടത്തുന്നതെന്ന് ഫിയനാഫാള്‍ വക്താവ് ഡാറ കല്ലെറി ആരോപിച്ചു. റൂറല്‍ ഏരിയകളുടെ പുരോഗമനത്തിന് സഹായിക്കുമെന്ന് കരുതുന്നില്ലെന്ന് ഇവര്‍ പറയുന്നു.

ഫിനഗേല്‍ നയിക്കുന്ന ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ പാര്‍പ്പിടം, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അടക്കമുള്ള വാഗ്ദ്ധാനങ്ങള്‍ പാലിച്ചില്ലെന്നും ചര്‍ച്ചയില്‍ എതിര്‍പക്ഷം ആരോപിച്ചു. കാപിറ്റല്‍ എക്സ്പന്‍ഡിച്ചര്‍ യൂറോപ്യന്‍ യൂണിയനിലേതിനെക്കാള്‍ വര്‍ദ്ധിപ്പിക്കുന്നതിനോട് അനുകൂലിക്കുന്നുണ്ടെങ്കിലും നിലവിലെ ധനവ്യയം 116 ബില്യണിലെത്തിയത് അപായ സൂചനയാണെന്നും ഇവര്‍ പറഞ്ഞു.

നാഷ്ണല്‍ ഡവലപ്പ്മെന്റ് പ്ലാന്‍ ഡബ്ലിനിന്റെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുമെന്നും അയര്‍ലണ്ട് 2040 പദ്ധതി സമ്പദ്ഘടനക്കും ആളുകളുടെ ജീവിതനിലവാരമുയര്‍ത്തുതിനും സഹായിക്കുമെന്ന് ധനമന്ത്രി പാസ്‌ക്കല്‍ ഡോണോഹോ ഡയിലിലെ ചര്‍ച്ചയില്‍ പ്രതികരിച്ചു.

Scroll To Top