Thursday December 08, 2016
Latest Updates

ഫിനഗേലില്‍ നിന്നും രണ്ടു സ്ഥാനാര്‍ഥികള്‍ രംഗത്തെത്തി :സ്പീക്കര്‍ സ്ഥാനം ഫിയനാഫാള്‍ പിടിച്ചെടുത്തു

ഫിനഗേലില്‍ നിന്നും രണ്ടു സ്ഥാനാര്‍ഥികള്‍ രംഗത്തെത്തി :സ്പീക്കര്‍ സ്ഥാനം ഫിയനാഫാള്‍ പിടിച്ചെടുത്തു

ഡബ്ലിന്‍:ഐറിഷ് ഡയലിന്റെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഫിയനാഫാളിന്റെ ഷോണ്‍ ഫിയര്‍ഹൈല്‍ തിരഞ്ഞെടുക്കപ്പെട്ടു.കില്‍ഡയര്‍ സൌത്തില്‍ നിന്നുമുള്ള ടി ഡിയാണ് ഷോണ്‍.79 വോട്ടാണ് ക്വോട്ടാ വേണ്ടിയിരുന്നെങ്കിലും അഞ്ചാം റൌണ്ട് വോട്ടെണ്ണലില്‍ 95 വോട്ടു നേടി ഫിയനാഫാള്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.ഏതാനം ഫിനഗേല്‍ ടി ഡി മാര്‍ ഫിയനാഫാളിന് വോട്ടു ചെയ്തതായും സൂചനകളുണ്ട്.spee

പ്രതീക്ഷിച്ചിരുന്നത് പോലെ നാലു സ്ഥാനാര്‍ഥികള്‍ക്ക് പകരം അഞ്ചു സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു.ഫിനഗേലിന്റെ വിക്ലോയില്‍ നിന്നുള്ള ടി ഡി ആണ്ട്രൂ ഡോയല്‍,ഷിന്‍ ഫെയിന്റെ കെവിന്‍ ഓ കോളിന്‍ (കാവന്‍) ഡബ്ലിന്‍ സെന്ട്രളില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി മരീന്‍ ഓ സുള്ളിവന്‍ എന്നിവരെ കൂടാതെ ഫിനഗേലിന്റെ തന്നെ ഡര്‍ക്കാന്‍ ബര്‍ണാഡും മത്സരരംഗത്തുണ്ടായിരുന്നു. അന്തിമമായി ഇതും ഫിയനാ ഫാളിന്റെ വിജയത്തിന് കാരണമായി.

Scroll To Top