Saturday December 03, 2016
Latest Updates

ചുവടുമാറ്റി ഫിയനാഫാള്‍;മൈക്കല്‍ മാര്‍ട്ടിനെ സ്വതന്ത്രര്‍ പിന്തുണയ്ക്കണമെന്നാവശ്യം

ചുവടുമാറ്റി ഫിയനാഫാള്‍;മൈക്കല്‍ മാര്‍ട്ടിനെ സ്വതന്ത്രര്‍ പിന്തുണയ്ക്കണമെന്നാവശ്യം

ഡബ്ലിന്‍: പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മൈക്കല്‍ മാര്‍ട്ടിന് വോട്ട് ചെയ്യാനും, ഫിയനാഫാളിനെ പിന്തുണയ്ക്കാനും സ്വതന്ത്ര ടി.ഡി.മാര്‍ക്ക് അവസാന അവസരം നല്‍കി ഫിയനാഫാള്‍. നാളത്തോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സ്വതന്ത്രരോട് ഫിയനാഫാള്‍ പറഞ്ഞിരിക്കുന്നത്. ഫിനഗേലിനെ ഫിയനാഫാള്‍ പിന്തുണയ്ക്കുമെന്നും, എന്‍ഡ കെന്നിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷസര്‍ക്കാര്‍ രൂപീകൃതമാകുമെന്നുമുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് ഫിയനാഫാളിന്റെ പുതിയ നീക്കം.

ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ഫിനഗേല്‍ ഫിയനാഫാളിനെ പിന്തുണയ്ക്കുകയാണു വേണ്ടതെന്ന് ഫിയനാഫാള്‍ വക്താവ് പറയുകയും ചെയ്തു. ഫിയനാഫാളുമായുണ്ടായ ചര്‍ച്ചയുടെ ഫലം നിരാശയാണെന്ന് ഫിനഗേല്‍ വക്താവും വ്യക്തമാക്കി. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും ചര്‍ച്ചകള്‍ നാളെ പുനരാരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം കൂടിയ ഡെയ്‌ലില്‍ ഫിനഗേല്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ ഫിയനാഫാള്‍ പിന്തുണയ്ക്കുമെന്ന് തീരുമാനമായിരുന്നു. എന്നാല്‍ പിന്നീട് ഇരു പാര്‍ട്ടികളും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഫിയനാഫാള്‍ പിന്മാറുകയായിരുന്നു. നാളെയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്.

Scroll To Top