Saturday December 03, 2016
Latest Updates

ഫിയനാഫാള്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത കൂടുന്നു: വാട്ടര്‍ ചാര്‍ജ് പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങണമെന്ന് കെന്നിയോട് മാര്‍ട്ടിന്‍

ഫിയനാഫാള്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത കൂടുന്നു: വാട്ടര്‍ ചാര്‍ജ് പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങണമെന്ന് കെന്നിയോട് മാര്‍ട്ടിന്‍

ഡബ്ലിന്‍: വീണ്ടും ഒരുവട്ടം കൂടി അധികാരത്തില്‍ എത്താനുള്ള കാവല്‍ പ്രധാനമന്ത്രി എന്ട കെന്നിയുടെ മോഹങ്ങള്‍ പൊലിയുന്നു.നിരവധി സ്വതന്ത്രരും ചെറു പാര്‍ട്ടികളും കെന്നിയ്ക്ക് പകരം ഫിയനാഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിനെ പിന്തുണയ്ക്കുന്നതിന് തയാറെടുക്കുന്നതായി സൂചനകള്‍.
ഏപ്രില്‍ 6 ന് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുക മൈക്കില്‍ മാര്‍ട്ടിന് ആയിരിക്കുമെന്ന് സണ്‍ഡേ ഇന്ഡിപെന്‍ഡന്റ്‌റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു.
എങ്കിലും ആരെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഏപ്രില്‍ 6 ന് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സാധ്യതകള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കാന്‍ തയ്യാറല്ലെങ്കില്‍ ഫിന്‍ ഗേലിനോട് രണ്ടാം വട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് ഫിയന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ മുന്നറിയിപ്പ് നല്കി. ഫിന്‍ ഗേലുമായി ചേര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരിന് രൂപം നല്‍കാനായി എന്‍ഡ കെന്നി മാര്‍ട്ടിനുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു മാര്‍ട്ടിന്റെ മുന്നറിയിപ്പ്. ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് വിഘാതമായി നില്‍ക്കുന്നത് വാട്ടര്‍ ചാര്‍ജ്ജിന്മേലുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്നും ഫിയന ഫാള്‍ ഉന്നത വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു.

വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കില്ല എന്ന് വീണ്ടും വ്യക്തമാക്കിയ ഫിന്‍ ഗേല്‍, അത് രണ്ടാംവട്ട ഇലക്ഷനിലേയ്ക്ക് നയിച്ചേക്കാം എന്നും അഭിപ്രായപ്പെട്ടു. ചര്‍ച്ചകളിലേയ്ക്ക് വാട്ടര്‍ ചാര്‍ജ്ജിനെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.

എന്നാല്‍ ഫിന്‍ ഗേലുമായി ഈയാഴ്ച കൂടിക്കാഴ്ച്ചയ്ക്കു തയ്യാറായ സ്വതന്ത്ര ടി.ഡിമാരൊന്നും തന്നെ വാട്ടര്‍ ചാര്‍ജ്ജ് ഇല്ലാതാക്കുക എന്നത് പ്രധാന പ്രശ്‌നമായി മുന്നോട്ടു വച്ചിരുന്നില്ല. മൈക്കല്‍ മാര്‍ട്ടിന്‍ മാത്രമാണ് അടുത്ത അഞ്ചു വര്‍ഷത്തേയ്‌ക്കെങ്കിലും വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം ഫിന്‍ ഗേലുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഫിയന ഫാള്‍ നേതാക്കള്‍ വ്യക്തമാക്കി.

Scroll To Top