Sunday December 11, 2016
Latest Updates

ഫിയനാഫാളിന് പിന്തുണ കൂടുന്നു,മുന്‍ സര്‍വേയില്‍ നിന്നും 5 ശതമാനം വര്‍ദ്ധനവ്

ഫിയനാഫാളിന് പിന്തുണ കൂടുന്നു,മുന്‍ സര്‍വേയില്‍ നിന്നും 5 ശതമാനം വര്‍ദ്ധനവ്

ഡബ്ലിന്‍;ഫിയനാഫാളിന് ജനപിന്തുണ കൂടുന്നു. സണ്‍ഡേ ടൈംസ്/ബിഹേവിയര്‍ ആന്‍ഡ് ആറ്റിറ്റിയൂഡിസ് നടത്തിയ സര്‍വേയില്‍ 30% ജനങ്ങള്‍ ഫിയനാഫാളിനെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി. മുന്‍ സര്‍വേയില്‍ നിന്നും 5% വര്‍ദ്ധനവാണ് ഇത്.

റെഡ് സി പോള്‍ നടത്തിയ സര്‍വേ പ്രകാരം 29% പേരാണ് ഫിയനാഫാളിനെ പിന്തുണയ്ക്കുന്നത്. മുന്‍ സര്‍വേയില്‍ നിന്നും 3% അധികം.

അതേസമയം സണ്‍ഡേ ടൈംസ് സര്‍വേയില്‍ ഫിനഗേലിന് 1% പിന്തുണ കുറഞ്ഞ് 25%ല്‍ എത്തി. റെഡ് പോള്‍ സര്‍വേയില്‍ 26% പേരാണ് ഫിനഗേലിനെ പിന്തുണയ്ക്കുന്നത്. റെഡ് പോള്‍ മുമ്പ് നടത്തിയ സര്‍വേയിലും 26% ആയിരുന്നു പിന്തുണ.

സണ്‍ഡേ ടൈസ് പോളില്‍ സ്വതന്ത്ര സഖ്യകക്ഷിക്ക് 4% പിന്തുണ (മുന്‍ സര്‍വേയെക്കാള്‍ 2% കുറവ്), റെഡ് പോളില്‍ 5% പിന്തുണ (മുന്‍പുള്ളതിനെക്കാള്‍ 1% കൂടുതല്‍) എന്നിങ്ങനെയാണ് കണക്ക്.

സണ്‍ഡേ ടൈംസ് സര്‍വേയില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഇങ്ങനെ: ഷിന്‍ ഫെന്‍ 14% (3% കുറഞ്ഞു), ലേബര്‍ 6% (1% കൂടി), മറ്റ് സ്വതന്ത്രര്‍ 8% (1% കുറഞ്ഞു), എഎഎ-പിബിപി 5% (1% കൂടി), വര്‍ക്കേഴ്സ് പാര്‍ട്ടി 3% (1% കൂടി), സോഷ്യല്‍ ഡെമോക്രാറ്റ്സ് 2% (1% കൂടി), ഗ്രീന്‍ പാര്‍ട്ടി 2% (1% കുറഞ്ഞു).

റെഡ് സി പോള്‍ സര്‍വേയില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഇങ്ങനെ: ഷിന്‍ ഫെന്‍ 13% (2% കുറഞ്ഞു), ലേബര്‍ 6% (മാറ്റമില്ല), മറ്റ് സ്വതന്ത്രര്‍ 7% (4% കുറഞ്ഞു), എഎഎ-പിബിപി 5% (മാറ്റമില്ല), വര്‍ക്കേഴ്സ് പാര്‍ട്ടി 3% (1% കൂടി), സോഷ്യല്‍ ഡെമോക്രാറ്റ്സ് 4% (മാറ്റമില്ല), ഗ്രീന്‍ പാര്‍ട്ടി 4% (2% കൂടി).

Scroll To Top