Monday February 19, 2018
Latest Updates

ബഹുദൂരം മുന്നില്‍ വരദ്കര്‍ സംഘം:പരുഷ വിമര്‍ശനവുമായി സൈമണ്‍കോവനെ ക്യാംപ്:’വരദ്കറെ പിന്തുണയ്ക്കുന്നത് അത്താഴപട്ടിണിക്കാരായ ആണ്‍കുട്ടികളെന്ന് ആരോപണം !

ബഹുദൂരം മുന്നില്‍ വരദ്കര്‍ സംഘം:പരുഷ വിമര്‍ശനവുമായി സൈമണ്‍കോവനെ ക്യാംപ്:’വരദ്കറെ പിന്തുണയ്ക്കുന്നത് അത്താഴപട്ടിണിക്കാരായ ആണ്‍കുട്ടികളെന്ന് ആരോപണം !

ഡബ്ലിന്‍:ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ഫിനഗേല്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനമത്സരത്തില്‍ ആദ്യ റൗണ്ടില്‍ ബഹുദൂരം മുന്നിലെത്തിയ ലിയോ വരദ്കര്‍ക്കെതിരെ ആശയ പ്രചാരണത്തിന് തുടക്കമിട്ട് എതിര്‍പക്ഷവും ഗോദായിലെത്തി.

വരദ്കറെ പരസ്യമായി പിന്തുണയ്ക്കുന്നത് ഒരു കൂട്ടം വയറ്റിപ്പിഴപ്പ് തേടുന്നവരാണെന്ന തരത്തില്‍ പരുഷ വിമര്‍ശനവുമായി സൈമണ്‍ കോവ്നെ അനുകൂലികള്‍ പ്രചാരണം കടുപ്പിച്ചു.സൗത്ത് ഡബ്ലിന്‍ ടിഡി കെയ്റ്റ് ഒ കോണല്‍ തന്റെ സഹപ്രവര്‍ത്തകനും ജൂനിയര്‍ ധനകാര്യ മന്ത്രിയുമായ ഒഗാന്‍ മര്‍ഫിയുടെ മണ്‍ലത്തില്‍ സംഘടിപ്പിച്ച കോവ്നെ അനുകൂല സമ്മേളനത്തിലാണ് വരദ്കറുടെ കൂടെ നില്‍ക്കുന്നവരെ ‘പള്ളിപ്പാട്ടുകാരാണെന്ന് ആക്ഷേപിച്ചത്.വരദ്കറുടെ കാംപെയ്ന്‍ മാനേജരാണ് മര്‍ഫിയെന്ന് കോണല്‍ വിമര്‍ശിച്ചത്. അത്താഴത്തിനു വേണ്ടി പാട്ടു പാടുന്ന ആണ്‍കുട്ടികളാണ് വരദ്കറെ പിന്തുണയ്ക്കുന്ന ടിഡിമാരെന്നും അവര്‍ പരിഹസിച്ചു.

പാര്‍ലമെന്ററി പാര്‍ടിയിലെ വലിയൊരു വിഭാഗം വരദ്കറെ പിന്തുണച്ചതിലെ നിരാശയാണ് ഇവരുടെ രൂക്ഷ പ്രതികരണത്തിനു ഹേതുവായതെന്നാണ് നിരീക്ഷണം.ഇതിനെതിരെ മറുപക്ഷം ഇനിയും കാര്യമായി പ്രതികരിച്ചിട്ടില്ല.

ഇരട്ടി പിന്തുണയുമായി വരദ്കര്‍ ,മനം തുറക്കാതെ കെന്നിയും ഫ്രാന്‍സിസും

ഡബ്ലിന്‍: ഇരുപക്ഷവും നേതൃസ്ഥാനത്തിനായി പിടിമുറുക്കുമ്പോള്‍ ലിയോ വരദ്കറുടെ പിന്തുണ എതിരാളിയെ മറികടന്നു.സൈമണ്‍ കോവ്നെയെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം പാര്‍ലിമെന്റ് അംഗങ്ങളുടെ പരസ്യ പിന്തുണ നേടാന്‍ വരദ്കര്‍ക്ക് കഴിഞ്ഞു.ഈ വേളയിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എന്‍ഡ കെന്നിയും പാര്‍ടി ചെയര്‍മാന്‍ മാര്‍ടിന്‍ ഹെഡനും ഇനിയും മനസ്സു തുറന്നിട്ടില്ല.ഇവര്‍ ആരെ പിന്തുണയ്ക്കുന്നുവെന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും.എല്ലാവരും ഉറ്റുനോക്കുന്നതും ഇവരുടെ മനസ്സറിയാനാണ്.

നേത്രുതിരഞ്ഞെടുപ്പില്‍ ഫിനഗല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നാണ് 65 ശതമാനം ഇലക്ടറേറ്റും.ബാക്കി 10 ശതമാനം പാര്‍ട്ടിയുടെ ലോക്കല്‍ കൗണ്‍സിലര്‍മാരും,25 ശതമാനം തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളും ചേര്‍ന്നാണ് പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്നത്.പല ഘട്ടങ്ങളിലായി നടക്കുന്ന വോട്ടിംഗ് ജൂണ്‍ 2 ന് പൂര്‍ത്തിയാകുമ്പോള്‍ ആരാണ് നേതാവെന്ന് അറിയാനാവും.

73 അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും 0.9 ശതമാനം വീതമാണ് വോട്ട്.230 പാര്‍ടി കൗണ്‍സിലേഴ്സിന് 10 ശതമാനവും അവശേഷിക്കുന്ന 25 ശതമാനം പാര്‍ടി അംഗങ്ങള്‍ക്കുമാണ്. ഇതുവരെ 13 മന്ത്രിമാരും 14 ടിഡിമാരും ഒമ്പത് സെനറ്റര്‍മാരും ഒ രു എംഇപിഎസ് മുള്‍പ്പടെ 37 പേരുടെ പിന്തുണയാണ് വരദ്കര്‍ക്കു ലഭിച്ചിട്ടുള്ളത്.അതേസമയം, സൈമണ്‍ കോവിനെക്ക് 19 പേരുടെ പിന്തുണയേയുള്ളു.

അഞ്ച് മന്ത്രിമാര്‍,അഞ്ച് ടിഡിമാര്‍,എട്ട് സെനറ്റര്‍മാര്‍, ഒരു എംഇപിഎസ് എന്നിങ്ങനെയാണ് ഇത്.മന്ത്രിമാരായ റിച്ചാര്‍ഡ് ബ്രൂട്ടണ്‍,ഒഗോണ്‍ മര്‍ഫി,പാസ്‌കല്‍ ഡോണോഗു,ഹീതര്‍ ഹംഫ്രേയ്സ്,റജീന ഗോഹര്‍ട്ടി,മേരി മിച്ചല്‍,പാട്രിക് ഒ ഡോണോവന്‍,പോള്‍ കേഗു,ചാര്‍ളി ഫ്ലാനഗണ്‍,ഹെലന്‍ മാക് എന്‍ഡി,ജോ മക്ഹു,സീന്‍ കെയ്നെ എന്നിവരാണ് വരദ്കറെ പിന്തുണയ്ക്കുന്ന മന്ത്രിമാര്‍.

സൈമണ്‍ഹാരീസ്,ഡാമിയേന്‍ ഇംഗ്ലീഷ്,ഡാറാ മര്‍ഫി,ഡാവിഡ് സ്റ്റാന്‍ഡണ്‍,മാര്‍കേല കൊര്‍കോറന്‍ കെന്നഡി എന്നിവരാണ് കോവ്നെയുടെ പിന്തുണക്കാരായ മന്ത്രിമാര്‍.

അടുത്ത ദിവസങ്ങളില്‍ ബാക്കി നേതാക്കളും മനം തുറക്കുന്നതോടെ ചിത്രം വ്യക്തമാകും.

Scroll To Top