Thursday December 08, 2016
Latest Updates

നിസഹായനായി എന്‍ഡ കെന്നി,രാജി വെയ്ക്കാതെ മാര്‍ഗമില്ലെന്ന് വിമതര്‍,പ്രധാനമന്ത്രിസ്ഥാനത്തിന് മത്സരം വന്നേക്കും

നിസഹായനായി എന്‍ഡ കെന്നി,രാജി വെയ്ക്കാതെ മാര്‍ഗമില്ലെന്ന് വിമതര്‍,പ്രധാനമന്ത്രിസ്ഥാനത്തിന് മത്സരം വന്നേക്കും

ഡബ്ലിന്‍:രാജിക്കായി എന്‍ഡ കെന്നിക്കുമേല്‍ ഫിനഗേല്‍ റ്റിഡിമാരുടെ സമ്മര്‍ദ്ദം.സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെ ഏതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ എന്‍ഡ കെന്നി രാജിയുടെ വക്കിലെന്ന് സൂചനകള്‍.ഫിനഗേലില്‍ കെന്നി ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍.ലിയോ വരേദ്കറെ ഉയര്‍ത്തിക്കാട്ടി വിമത ടി ഡിമാര്‍ കെന്നിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചതായി ഫിനഗേല്‍ വൃത്തങ്ങളില്‍ നിന്നും തന്നെ വിവരം ലഭിച്ചിട്ടുണ്ട്.

നേതൃത്വസ്ഥാനത്തേക്കായി മറ്റ് നേതാക്കളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാമുഹ്യ സുരക്ഷ വകുപ്പ് മന്ത്രിയായ ലിയോ വരേദ്കര്‍ പുറമെ കെന്നിയ്ക്ക് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചെങ്കിലും തനിക്കു വര്‍ദ്ധിച്ചു വരുന്ന പാര്‍ട്ടി പിന്തുണയില്‍ അദ്ദേഹം സന്തുഷ്ടനാണ്. ഹൗസിങ്ങ് മിനിസ്റ്ററായ സൈമണ്‍ കണ്‍വ്വിയും കെന്നിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്.ഇന്നലെ രാത്രിയില്‍ നടന്ന മീറ്റിങ്ങിലും കെന്നിയുടെ രാജിക്കാര്യം വീണ്ടും ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

എന്നാല്‍ കെന്നി നിശ്ശബ്ദനാണ്.തനിക്കെതിരെ ഉയരുന്ന അഭിപ്രായങ്ങളില്‍ ഖിന്നനാണെങ്കിലും ഒരു മറുപടിയും കെന്നി ആരോടും വ്യക്തമാക്കുന്നില്ല.

വരും ദിവസങ്ങളിലായി പുതിയ നേതൃത്വത്തിനായുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റ്റിഡിമാരില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ഈ അടിയന്തരഘട്ടത്തില്‍ കെന്നി തനിച്ചാണെന്നാണ് ഫിനഗേല്‍ പ്രതിനിധികളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.

എന്‍ഡ കെന്നിയുടെ പ്രധാന ഉപദേശകരായ മാര്‍ക്ക് കെന്നലി,ഫിയര്‍ഗാല്‍ എന്നിവര്‍ അവധിയിലാണ്. സാമ്പത്തികോപദേഷ്ടാവായ ആന്‍ഡ്രൂ മെക്ക്ഡ്ഡലും ലീവിലാണ്. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നുമുളള വിമര്‍ശനം കെന്നിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

പുതിയ മന്ത്രിസഭയില്‍ അസന്തുഷ്ടനായ ലിയോ വരേദ്കര്‍ തന്നെയാണ് കെന്നിയെ മറിച്ചിടാനുള്ള ബുദ്ധികേന്ദ്രമെന്നാണ് കെന്നി ആരാധകര്‍ പറയുന്നത്.പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള ഈ ഇന്ത്യന്‍ വംശജന്റെ മോഹം നടക്കാതെ പോയാല്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡാവും വരിക.

പാര്‍ട്ടി ഉപനേതാവാവായി തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയ ജെയിംസ് റൈലിയെ,എന്‍ഡ കെന്നി നിയോഗിച്ചതോടെയാണ് പുതിയ തര്‍ക്കങ്ങള്‍ ആരംഭിച്ചത്.പ്രധാന പ്രതിപക്ഷ കക്ഷിയായ ഫിയാന ഫാളാവട്ടെ രംഗങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുകയാണ്.ഒരു പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന സൂചനയയാണ് ഇവര്‍ നല്‍കുന്നത്.

Scroll To Top