Monday November 20, 2017
Latest Updates

വരദ്കറുടേത് വെറും പബ്ലിസിറ്റി സ്റ്റണ്ടെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍, പ്രതീക്ഷയോടെ ഫിയാനാ ഫാള്‍, പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

വരദ്കറുടേത് വെറും പബ്ലിസിറ്റി സ്റ്റണ്ടെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍, പ്രതീക്ഷയോടെ ഫിയാനാ ഫാള്‍, പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

ഡബ്ലിന്‍:അടുത്ത പൊതുതിരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട് ഫിയാനാ ഫാള്‍ വാര്‍ഷികസമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി ലിയോ വരദ്കര്‍ അഞ്ചു ദശലക്ഷം യൂറോ ചെലവിട്ട് പതുതായി ആരംഭിച്ച സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് യൂണിറ്റ് അടച്ചു പൂട്ടുകയാകും അധികാരത്തിലേറിയാല്‍ ആദ്യ നടപടിയെന്ന് ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ഡബ്ലിന്‍ ആര്‍ഡിഎസില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ആദ്യ യോഗത്തില്‍ പ്രഖ്യാപിച്ചു.

ലിയോയുടെ ‘പ്രചാരണ സ്റ്റണ്ട്’ മാത്രമാണ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് യൂണിറ്റെന്ന് മാര്‍ട്ടിന്‍ ആരോപിച്ചു. പദ്ധതിക്ക്അധികച്ചെലവില്ലെന്നാണ് വരദ്കര്‍ വാദിക്കുന്നതെങ്കിലും ബജറ്റു രേഖകള്‍ സൂക്ഷമായി പരിശോധിക്കുമ്പോള്‍ അഞ്ചു ദശലക്ഷം യൂറോയുടെ ഭാരം ഖജനാവിനുണ്ടെന്നു കാണാം.

ഇതിനു പകരം ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ബ്രക്സിറ്റ് പോലെ പ്രധാനമായ സാഹചര്യങ്ങള്‍ നേരിടാനുമാണ് ഇപ്പോള്‍ പണം ചെലവിടേണ്ടത്. അടിയന്തര പ്രധാന്യമുള്ള മേഖലകളില്‍ ഫലപ്രദമായ നടപടിക്കു പകരം സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലും പ്രചാരണ പരിപാടികള്‍ക്കുമാണ് മുന്‍തൂക്കം നല്‍കുന്നത്്. ബ്രക്സിറ്റ് വരുന്നതോടെ അതിര്‍ത്തികള്‍ അടയ്ക്കുന്നതു മൂലമുണ്ടാകുന്ന കടുത്തപ്രതിസന്ധി  കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്്് പ്രസിദ്ധീകരിച്ചിട്ടുമില്ലെന്ന് മാര്‍ട്ടിന്‍
പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിയും വിവാദനായകനുമായ ബെര്‍ടീ അഹെന്‍ ഫിയാനാ ഫാളില്‍ തിരിച്ചെത്താനുള്ള സാധ്യത മാര്‍ട്ടിന്‍ പൂര്‍ണമായി തള്ളി. അദ്ദേഹത്തിനു സര്‍വീസ് മെഡലും നല്‍കില്ല. അത്തരം വാര്‍ത്തകള്‍ ദുരൂഹമാണ്. വാര്‍ഷികയോഗത്തില്‍ സര്‍വീസ് മെഡലിന് അര്‍ഹതയുള്ളവരുടെ നാമനിര്‍ദേശം ക്ഷണിച്ചപ്പോള്‍ അഹെനിന്റെ അനുയായി അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചെങ്കിലും അതു പരിഗണിക്കില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. അഹെന്‍ നിലവില്‍ പാര്‍ട്ടി അംഗമല്ല. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സര്‍വീസ് മെഡല്‍ നല്‍കുന്നത്.

Scroll To Top