Friday April 28, 2017
Latest Updates

ഫിയനാ ഫാളിനും ഫിനഗേലിനും ഉത്തരവാദിത്വമില്ലെന്നു സ്വതന്ത്ര ടി ഡിമാര്‍

ഫിയനാ ഫാളിനും ഫിനഗേലിനും ഉത്തരവാദിത്വമില്ലെന്നു സ്വതന്ത്ര ടി ഡിമാര്‍

ഗാല്‍വേ:ഫിയനാ ഫാളും ഫിനഗേലും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് സ്വതന്ത്ര ടി.ഡിയും നേതാവുമായ ഡെനിസ് നോട്ടന്‍. ഇരു പാര്‍ട്ടികളും സ്വതന്ത്രരുമായി അനുരഞ്ജനത്തിനു ശ്രമിക്കവെയാണ് നോട്ടന്റെ വിമര്‍ശനം.ഗ്രാമീണ മേഖലയില്‍ നിന്നും ജയിച്ചു വന്ന അഞ്ച് ഇന്‍ഡിപെന്‍ഡന്റ് ടി ഡി മാരുടെ അംഗീകൃത നേതാവാണ് നോട്ടന്‍.

ഫിയന്ന ഫാളും ഫിനഗേലും പരസ്പരം പോരടിക്കുകയാണെന്നും തന്റെ ബ്ലോഗിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു പാര്‍ട്ടികളും ഒരുമിച്ച് ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ ശ്രമിക്കാതെ ചെറു പാര്‍ട്ടികളെ തങ്ങളോട് ചേര്‍ക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉണ്ടാക്കാനായി ഇരു പാര്‍ട്ടികള്‍ക്കും സ്വതന്ത്രരുടെ പിന്തുണ അത്യാവശ്യമാണ്.

എന്നാല്‍ തന്‍കാര്യം നേടുകയല്ലാതെ രാജ്യത്തിന് വേണ്ടി വിട്ടു വീഴ്ച്ച ചെയ്യാന്‍ വലിയ പാര്‍ട്ടിക്കാര്‍ തയാറാവുന്നില്ലെന്ന് നോട്ടന്‍ പറഞ്ഞു.

Scroll To Top