Sunday December 04, 2016
Latest Updates

പൊതുജനസമ്മതിയില്‍ ഫിയനാഫാള്‍ ഫിനഗേലിനൊപ്പമെത്തി

പൊതുജനസമ്മതിയില്‍ ഫിയനാഫാള്‍ ഫിനഗേലിനൊപ്പമെത്തി

ഡബ്ലിന്‍:ഭരണകക്ഷിയായ ഫിനഗേലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവ് വന്നതായി സര്‍വ്വേ ഫലങ്ങള്‍. ഇതോടെ ഫിനഗേലിന്റെയും ഫിയനാഫാളിന്റെയും അനുകൂലികളുടെ എണ്ണം തുല്യ നിലയില് തുല്യനിലയിലായി.

നേരിയ ഭൂരിപക്ഷത്തിനാണ് എതാനും മാസം മുമ്പ് ഫിനഗേല്‍ അധികാരത്തിലെത്തിയിരുന്നത്.സണ്‍ഡേ ബിസിനസ്സ് പോസ്റ്റാണ് സര്‍വ്വേഫലം പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ വാര്‍ത്തകളുമുണ്ട്.ലേബര്‍ അനുകൂലികളുടെ എണ്ണത്തില്‍ 2 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് അടുത്ത ഇലക്ഷനില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക്കൂട്ടുന്നത്.

ഇതോടൊപ്പം സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പിന്തുണയിലും വര്‍ദ്ധനവുണ്ട്.ഷിന്‍ ഫെയിനാവട്ടെ 15 ശതമാനം പേരുടെ പിന്തുണ എന്ന നില ഇപ്പോഴും തുടരുകയാണ്

Scroll To Top