Tuesday December 06, 2016
Latest Updates

ഫോര്‍മുല വണില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം അലന്‍സോയ്ക്ക്

ഫോര്‍മുല വണില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം അലന്‍സോയ്ക്ക്

ഫോര്‍മുല വണ്‍ മത്സരങ്ങളുടെ നിലവിലെ സീസണില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഡ്രൈവറായി ഫെര്‍ണാണ്ടോ അലന്‍സോ മാറി. ഇതുവരെ ഒരു ചാമ്പ്യന്‍ഷിപ്പ് പോയിന്റു പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അലന്‍സോയുടെ പ്രതിഫലം 39 ദശലക്ഷം ഡോളറായി ഉയര്‍ന്നു. മക്‌ലാറന്‍ഹോണ്ട ടീമിനു വേണ്ടിയാണ് അലന്‍സോ ഈ സീസണില്‍ ഡ്രൈവ് ചെയ്യുന്നത്.

മക്‌ലാറന്‍ഹോണ്ടയുടെ കാറിന് വേഗതപോരെന്നാണ് അലോണ്‍സോ ഈ സീസണില്‍ കിരീടങ്ങളൊന്നും ലഭിക്കാത്തതിന് കാരണമായി പറയുന്നത്. അലന്‍സോയുടെ ടീംമേറ്റ് ജെന്‍സന്‍ ബട്ടണും ഇതേ പരാതിയുണ്ട്.

സീസണ്‍ തുടക്കത്തില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ആയിരുന്നു ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റിയിരുന്ന ഡ്രൈവര്‍. കഴിഞ്ഞ സീസണില്‍ റെഡ് ബുളിനു വേണ്ടി ഡ്രൈവ് ചെയ്ത് ചാമ്പ്യന്‍ഷിപ്പ് നേടിയ വെറ്റല്‍ ഈ വര്‍ഷം ഫെരാരിയിലേക്കു മാറിയപ്പോള്‍ പ്രതിഫലം ഉയരുകയായിരുന്നു. ഇപ്പോള്‍ 30 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് സെബാസ്റ്റ്യന്‍ വെറ്റലിന് ലഭിക്കുന്ന പ്രതിഫലം.

അലന്‍സോയ്ക്കും വെറ്റലിനും പുറകിലായി പ്രതിഫലക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ടണാണ്. ഇദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം 28 ദശലക്ഷം ഡോളറാണ്.

 

Scroll To Top