Thursday December 08, 2016
Latest Updates

ജയിലില്‍ നിന്നും പുറത്തിറങ്ങിയ സരിതയ്ക്ക് പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയെന്ന് സരിതയുടെ അഭിഭാഷകന്‍,ആര്യാടനും,അടൂര്‍ പ്രകാശും സഹായിച്ചു,പണം കൈമാറിയത് ബെന്നി ബഹനാന്‍,ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍

ജയിലില്‍ നിന്നും പുറത്തിറങ്ങിയ സരിതയ്ക്ക് പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയെന്ന് സരിതയുടെ അഭിഭാഷകന്‍,ആര്യാടനും,അടൂര്‍ പ്രകാശും സഹായിച്ചു,പണം കൈമാറിയത് ബെന്നി ബഹനാന്‍,ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍

കൊച്ചി :ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി സരിതാ നായരുടെ അഭിഭാഷകന്‍.സോളാര്‍ കേസില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ സരിതക്ക് പണം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നാണ് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍വെളിപ്പെടുത്തുന്നത്. 
സരിത പലതും തുറന്ന് പറയാതിക്കാനും പരാതിക്കാര്‍ക്ക് പണം കൊടുത്ത് കേസുകള്‍ ഒതുക്കാനുമാണ് മുഖ്യമന്ത്രി പണം നല്‍കിയത് എന്നാണു ഫെന്നി ബാലകൃഷ്ണന്‍ പറയുന്നത്.എംഎല്‍എമാരായ ബെന്നി ബെഹന്നാനും തമ്പാന്നൂര്‍ രവിയുമാണ് മുഖ്യമന്ത്രിക്ക് വേണ്ടി പണം എത്തിച്ചത്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, എന്നിവരും എ പി അബ്ദുള്ള കുട്ടി എംഎല്‍എയും പണം എത്തിച്ചിട്ടുണ്ടെന്നും ഫെന്നി ബാലകൃഷ്ണന്‍ കൈരളി പീപ്പിള്‍ ചാനലിനോട് പറഞ്ഞു.
സോളാര്‍ കേസില്‍ മന്ത്രിസഭയിലെ ഉന്നതര്‍ക്കടക്കം പങ്കുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിച്ചതെന്ന് സരിത പറഞ്ഞു. സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്നും സോളാര്‍ കേസില്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സരിതാ നായര്‍ പറഞ്ഞു. പറയരുതെന്ന് പറഞ്ഞ പലതും താന്‍ പറഞ്ഞില്ല. പലതും പറയാനൊരുങ്ങിയപ്പോള്‍ വായ്മൂടിക്കെട്ടിയവര്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. സോളാര്‍ തട്ടിപ്പിലെ അഴിമതി മുഴുവനും പുറത്ത് പറയും. ആരെയും ഒഴിവാക്കില്ല. ജോസ് കെ മാണി മാത്രമല്ല. അതിലും ഉന്നതര്‍ അഴിമതിക്ക് പിന്നിലുണ്ട്. എംഎല്‍എമാരും മന്ത്രിമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അഴിമതിയെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം പറയും. തന്റെ വെളിപ്പെടുത്തല്‍ അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്റെ പ്രശ്‌നമല്ല. തന്നെ ബലിയാടാക്കിയവര്‍ ഭരണത്തിന്റെ തണലില്‍ കഴിയുകയാണെന്നും സരിത ആരോപിച്ചു.

Scroll To Top