Wednesday September 20, 2017
Latest Updates

ഷെല്‍ബോണ്‍ കോളജിലെ ഫീസ് തട്ടിപ്പ്:മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി നാച്ചുറലൈസേഷന്‍ അധികൃതര്‍ ഗാര്‍ഡയെ സമീപിക്കുന്നു

ഷെല്‍ബോണ്‍  കോളജിലെ ഫീസ് തട്ടിപ്പ്:മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി നാച്ചുറലൈസേഷന്‍ അധികൃതര്‍ ഗാര്‍ഡയെ സമീപിക്കുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ ഷെല്‍ബോണ്‍  കോളജിലെ ഇന്ത്യക്കാരുള്‍പ്പെടെ വഞ്ചിക്കപ്പെട്ടവിദ്യാര്‍ത്ഥികള്‍ക്കായി ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ഗാര്‍ഡയെ സമീപിക്കുന്നു.വിസ ആപ്ലിക്കേഷന്‍ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മുന്‍കൂര്‍ വാങ്ങിയ ഫീസ് മടക്കി നല്‍കുന്നില്ലെന്നാണ് ആരോപണം.ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവടങ്ങളില്‍ നിന്നുള്ളവരും വഞ്ചിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും 4000 മുതല്‍ 5000 യൂറോ വരെ കോളജ് മടക്കി നല്‍കാനുണ്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ തുക മടക്കി കിട്ടുന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. അതേസമയം നിലവില്‍ അയര്‍ലണ്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഷെല്‍ബേണ്‍ കോളജ് തുക മടക്കി നല്‍കാനുണ്ട്. ഇവര്‍ കാംഡെണ്‍ സ്ട്രീറ്റിലെ കോളജ് ക്യാമ്പസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇത്തരത്തില്‍ ഫീസ് തട്ടിപ്പ് ഉണ്ടായാല്‍ ഗാര്‍ഡയെ സമീപിക്കണമെന്ന് നാച്ചുറലൈസേഷന്‍ സര്‍വീസ് അറിയിച്ചു. അയര്‍ലണ്ടിലെ ഭാഷാ സ്‌കൂളുകള്‍ വിസ ഫാക്ടറികളായി മാറുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഭാഷാ സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ നേരിട്ട സാഹചര്യത്തില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് നാച്ചുറലൈസേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറിലാണ് ഷെല്‍ബോണ്‍  കോളജ് അടച്ചത്. ഇന്റര്‍നാഷ്ണലൈസേഷന്‍ രജിസ്റ്ററില്‍ നിന്നും കോളജിന്റെ പേര് നീക്കം ചെയ്യും. ഇതോടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ പൂര്‍ണ്ണമായി ഇല്ലാതാകും.

പത്തോളം മലയാളികള്‍ ഷെല്‍ബോണ്‍    കോളജില്‍ പഠിക്കുന്നതിനായി ഇത്തവണ ഫീസ് അടച്ചു പണം നഷ്ട്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായി പണം നഷ്ട്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയായ അപേക്ഷകന്റെ ഡബ്ലിനിലുള്ള ബന്ധു ഐറിഷ് മലയാളിയോട് പറഞ്ഞു.പണം നഷ്ട്ടപെട്ടവര്‍ക്ക് അത് തിരിച്ചു കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമിഗ്രേഷന്‍ ആന്‍ഡ് നാച്ചുറലൈസേഷന്‍ വകുപ്പിന് പരാതി ആദ്യം പരാതി നല്‍കിയെങ്കിലും അയര്‍ലണ്ടില്‍ ഇതേ വരെ എത്താത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇടപെടാന്‍ ആവില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.എന്നാല്‍ വിവിധ എംബസികളുടെ ശ്രമഫലമായാണ് പുതിയ നീക്കങ്ങള്‍. 

Scroll To Top