Sunday December 04, 2016
Latest Updates

ക്രിസ്തുരാജന്റെയും പരിശുദ്ധകന്യാമറിയത്തിന്റെയും തിരുനാള്‍ ഫിബ്‌സ്ബറോയില്‍ മെയ് 24ന്

ക്രിസ്തുരാജന്റെയും പരിശുദ്ധകന്യാമറിയത്തിന്റെയും തിരുനാള്‍ ഫിബ്‌സ്ബറോയില്‍ മെയ് 24ന്

ഡബ്ലിന്‍: സീറോമലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി ഫിബ്‌സ്ബറോയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികവും മെയ് 24 ഞായറാഴ്ച ഗ്രിഫിത്ത് അവന്യൂ മാരിനോയിലുള്ള സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്ന് 2.30ന് റവ: ഫാ ജോസഫ് വെള്ളനാലിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും നടത്തപ്പെടും. അതിനുശേഷം വൈകീട്ട് അഞ്ചു മണിക്ക് സെന്റ് വിന്‍സെന്റ് ഡി പോള്‍ ഗേള്‍സ് സ്‌കൂളില്‍ വച്ചു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ അയര്‍ലണ്ട് കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികള്‍ക്കു ശേഷം സ്‌നേഹവിരുന്നോടുകൂടി എട്ടു മണിക്ക് പരിപാടികള്‍ അവസാനിക്കും.
തിരുനാള്‍ കുര്‍ബാനയിലും തുടര്‍ന്നുള്ള ആഘോഷപരിപാടികളിലും പങ്കെടുക്കുവാന്‍ഏവരേയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.

വാര്‍ത്ത :മജു പേയ്ക്കല്‍

 KRIS PS

Scroll To Top