Sunday January 22, 2017
Latest Updates

ലിംറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ മേയ് 14 ന്

ലിംറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ മേയ് 14 ന്

ലിംറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും 2016 മെയ്മാസം14ന് ശനിയാഴ്ച നടക്കും.
രാവിലെ 9:30 ന് പ്രഭാത നമസ്‌കാരം,വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ.


ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക യോഗത്തില്‍ ഇടവക വികാരി ഫാ.എല്‍ദോ വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും.ഫാ.റ്റി.ജോര്‍ജ്,(സെന്റ് പീറ്റേര്‍സ് ചര്‍ച്ച് ബെല്‍ഫാസ്റ്റ്, ദ്രോഗ്ഹിഡ)മുഖ്യാതിഥി ആയിരിക്കും.ഫാ. ഡറിക്ക് ലിയണാര്‍ഡ്,സെന്റ് നിക്കോളാസ് ചര്‍ച്ച്,വെസ്റ്റ്‌ബെറി സമ്മാന ദാനം നിര്‍വഹിക്കും. തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും, നേര്‍ച്ച വിളമ്പും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ. എല്‍ദോ വര്‍ഗീസ് (വികാരി):0871425844
ഫിലിപ്പ് മാത്യു (ട്രസ്‌റി) :0899737030
റ്റിജു ജോസഫ് (സെക്രട്ടറി) :08984712941

Scroll To Top