Saturday December 03, 2016
Latest Updates

ഗോള്‍വേ പള്ളിയില്‍ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച്ച തുടങ്ങും 

ഗോള്‍വേ പള്ളിയില്‍ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച്ച തുടങ്ങും 

ഗോള്‍വേ:സെന്റ്.ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ 24 ,25 തീയതികളിലായി നടത്തപ്പെടും.വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റ്, 5.30 മണിക്ക് സന്ധ്യാ നമസ്‌കാരം, 6.15 മണി മുതല്‍ സന്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാ മത്സരങ്ങള്‍എന്നിവ നടത്തപ്പെടും.ഇതേ തുടര്‍ന്ന് മൂന്നിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ത്ഥന, കേരളീയ ശൈലിയില്‍ ഉള്ള പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും.
പ്രദക്ഷിണം പള്ളിയില്‍ തിരികെ എത്തുമ്പോള്‍ കൈമുത്ത്, ആശീര്‍വാദം, ലേലം, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കൊടിയിറങ്ങും.
ക്ലാരിന്‍ ബ്രിഡ്ജ് പള്ളി പാരീഷ് ഹാളിലായിരിക്കും പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതെന്ന് ട്രസ്റ്റി വിനോദ് അറിയിച്ചു.പെരുന്നാള്‍ ചടങ്ങുകളിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പള്ളി വികാരി ഫാ:ബിജു പാറേക്കാട്ടില്‍ , ട്രസ്റ്റി വിനോദ് ജോര്‍ജ്ജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത:  നോബി സി മാത്യൂ

Scroll To Top