Friday January 20, 2017
Latest Updates

ടാലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6 ,7 തീയതികളില്‍

ടാലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6 ,7 തീയതികളില്‍

ടാല:സെന്റ് .ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക് സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 6,7 (വെള്ളി,ശനി)തിയ്യതികളിലായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

ജനുവരി 6 വെള്ളിയാഴ്ച വൈകിട്ട് 5.45 ന് കൊടിയേറ്റും, അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ 6.00 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയുംനടത്തപ്പെടുന്നു.

ജനുവരി 7 ശനിയാഴ്ച രാവിലെ 9.30 ന് അഭി . തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ.ജോബിമോന്‍ സ്‌കറിയ,ഫാ ബിജു പാറേക്കാട്ടില്‍, ഫാ.ജിനോ ജോസഫ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

വി.കുര്‍ബ്ബാനാനന്തരം നേര്‍ച്ചസദ്യയോടും കൊടിയിറക്കോടും കൂടി പെരുന്നാളിന് സമാപനം കുറിക്കുന്നതുമാണ് . വിശ്വാസികളായഎല്ലാവരെയും പെരുന്നാള്‍ ശുശ്രൂഷകളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Church Address: Church of the Presentation of our Lord, Woodford Walk, Dublin 22.
വാര്‍ത്ത:പോള്‍ പീറ്റര്‍

Scroll To Top