Thursday May 25, 2017
Latest Updates

സ്വോര്‍ഡ്‌സില്‍ പരിശുദ്ധ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 13 ന് തുടങ്ങും 

സ്വോര്‍ഡ്‌സില്‍ പരിശുദ്ധ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 13 ന് തുടങ്ങും 

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്ഏലിയാസ് തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 83 മത് ഓര്‍മ്മ പെരുന്നാള്‍ 2015 ഫെബ്രുവരി 13,14 (വെള്ളി ,ശനി )തിയതികളില്‍ ആഘോഷിക്കുന്നു.

2015 ഫെബ്രുവരി 13ന് വെള്ളിയാഴ്ച വൈകുന്നേരം 7നു സന്ധ്യാപ്രാര്‍ത്ഥനയും 8 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.14 ന് ശനിയാഴ്ച രാവിലെ 9. 45 നു നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍. തുടര്‍ന്ന് 10 മണിക്ക് പ്രഭാതനമസ്‌കാരവും.11.00നു ഫാ.എബിന്‍ മര്‍ക്കോസിന്റെ (യു .കെ) മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, പെരുന്നാള്‍ സന്ദേശവും നടത്തപ്പെടും. പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവയും ഉണ്ടായിരിക്കും 

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരാകുവാന്‍ സ്വോര്‍ ഡ്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാവരേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നതായി ഇടവകാസമിതി അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ.തോമസ് പുതിയമടത്തില്‍ 
(Mob: 0860342125) 

Church Address:
St.Columba’s Church,
Church Road, Swords,
Co.Dublin.

Scroll To Top