Friday December 02, 2016
Latest Updates

ഇന്ത്യയിലെ നിര്‍മാണ മേഖലയിലെ വിദേശനിക്ഷപ നയത്തില്‍ ഇളവുകള്‍

ഇന്ത്യയിലെ നിര്‍മാണ മേഖലയിലെ വിദേശനിക്ഷപ നയത്തില്‍ ഇളവുകള്‍

ന്യൂഡല്‍ഹി രാജ്യത്തെ നിര്‍മാണ മേഖലയ്ക്ക് പുതിയ ഉണര്‍വ് പകരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിനായി നിര്‍മാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ കാര്യമായ ഇളവ് വരുത്തിയിരിയ്ക്കുകയാണ്.

ഇതോടെ ഹോട്ടലുകള്‍, വീടുകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവ നിര്‍മിക്കുന്നതിന് രാജ്യത്തേയ്ക്ക് കൂടുതല്‍ വിദേശ പണം ആകര്‍ഷിക്കാന്‍ കഴിയും. ഈ മേഖലയില്‍ നിക്ഷേപിക്കുന്ന വിദേശ കമ്പനി മുടക്കേണ്ട കുറഞ്ഞ തുക 50 ലക്ഷം ഡോളറായി കുറച്ചു. 

അതായത്, നിലവിലുണ്ടയിരുന്നതിന്റെ പകുതി മൂലധനം കൊണ്ട് നിക്ഷേപം നടത്താനാകും. ഏറ്റവുമധികം വിദേശ നിക്ഷേപം എത്തുന്നതില്‍ രണ്ടാമതാണ് നിര്‍മ്മാണ മേഖല. പുതിയ ഇളവ് പ്രകാരം വിദേശ കമ്പനികള്‍ക്ക് 20000 സ്‌ക്വയര്‍ മീറ്റര്‍ പദ്ധതികളില്‍ പണം മുടക്കാനാകും. നേരത്തെ കുറഞ്ഞത് 50000 സ്‌ക്വയര്‍ മീറ്ററെങ്കിലുമുള്ള പദ്ധതികളില്‍ മാത്രമേ നിക്ഷേപിക്കാനാകുമായിരുന്നുള്ളു. 2020ഓടെ രാജ്യത്ത് 100 പുതിയ സ്മാര്‍ട്ട് സിറ്റികള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെലക്ഷ്യത്തിന് വലിയ വിദേശ മൂലധന നിക്ഷേപം ആവശ്യമുണ്ട്.പുതിയ നയം ഇതിന് സഹായകമാകും.

12,600 കോടി ഡോളറിന്‍േതാണ് ഇന്ത്യയുടെ നിര്‍മാണ മേഖല 20002013 കാലത്ത് 11% നിക്ഷേപവും നടത്തിയത് വിദേശകമ്പനികളാണ്. എന്നാല്‍ അടുത്തിടെ ഈ മേഖലയിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കുറവുണ്ടായി. നേരത്തെ നിര്‍മാണ മേഖലയില്‍ 100% വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. 3 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കരുതെന്നതുള്‍പ്പടെയുള്ള കര്‍ശന വ്യവസ്ഥകളോടെയായിരുന്നു അത്.

Scroll To Top