Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് വരാന്‍ തയാറെടുത്തു മോഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്,ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ബന്ധം ദൃഡമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി 

അയര്‍ലണ്ടിലേയ്ക്ക് വരാന്‍ തയാറെടുത്തു മോഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്,ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ബന്ധം ദൃഡമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍ :അയര്‍ലണ്ടിലേയ്ക്ക് വരുന്നതിനുള്ള തയാറെടുപ്പുകള്‍ വിവരിച്ചു കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫേസ് ബുക്ക് പോസ്റ്റ്.’ഞാന്‍ സെപ്റ്റംബര്‍ 23 ന് അയര്‍ലണ്ടിലേയ്ക്ക് പോകുന്നുണ്ട്.60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്.മാത്രമല്ല ഐറിഷ് പ്രധാനമന്ത്രി എന്‍ട കെന്നിയുമായി ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്.മോഡി ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതി.

അയര്‍ലണ്ടിലെയും ഇന്ത്യയിലെയും,ജനങ്ങള്‍ തമ്മില്‍ വരും വര്‍ഷങ്ങളില്‍ സുദൃഡമായ ബന്ധവും,സാമ്പത്തികമായ ധാരണകളും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ഞാന്‍ കൂടികാഴ്ച്ച നടത്തുന്നുമുണ്ട്.അയര്‍ലണ്ടിലേയ്ക്കുള്ള യാത്രയുടെ ഉദ്ദേശങ്ങള്‍ വിവരിച്ച് പ്രധാനമന്ത്രി പറയുന്നു.

അഞ്ചു മണിക്കൂര്‍ കൊണ്ട് മോഡിയുടെ പോസ്റ്റ് 1200 പേര്‍ ഷെയര്‍ ചെയ്തു.22000 പേരാണ് മോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശന വിശേഷം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്.ആശംസകള്‍ അറിയിച്ച് നാനൂറോളം പേര്‍ അഭിപ്രായം എഴുതി.അയര്‍ലണ്ട് മനോഹരമായ രാജ്യമാണെന്നും ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ കൂടുതല്‍ നല്ല ബന്ധം ഉണ്ടാകാന്‍ നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം സഹായിക്കട്ടെ എന്നും കമന്റുകളില്‍ ആശംസിക്കുന്നു.കോര്‍ക്കിലെ അഹില്‍കിസ്ഥയിലെ എയര്‍ഇന്ത്യാ സ്മാരകം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തണം എന്ന് അഭിപ്രായം എഴുതിയവരും ഉണ്ട് കൂട്ടത്തില്‍..

Scroll To Top