Saturday December 10, 2016
Latest Updates

ആവേശത്തിമിര്‍പ്പില്‍ ഡബ്ലിന്‍…സാന്നിധ്യമറിയിച്ചു മലയാളി ഫുട്‌ബോള്‍ പ്രേമികളും…

ആവേശത്തിമിര്‍പ്പില്‍ ഡബ്ലിന്‍…സാന്നിധ്യമറിയിച്ചു മലയാളി ഫുട്‌ബോള്‍ പ്രേമികളും…

ഡബ്ലിന്‍:അവിവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രശസ്തരായ ബാര്‍സിലോണയും സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക്ഫുട്ബാള്‍ ക്ലബും തമ്മിലുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരം വീക്ഷിക്കാന്‍ അമ്പതിനായിരത്തോളം ഫുട്ബാള്‍ ആരാധകരാണ് നഗരത്തിലേക്കു ഒഴുകി എത്തിയത്.കാല്‍പ്പന്തു കളിയെ നെഞ്ചേറ്റിയ നൂറുകണക്കിന് മലയാളികളും തങ്ങളുടെ പ്രിയ താരങ്ങളെ ഒരു നോക്ക് കാണാന്‍ നേരത്തെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലിയോണല്‍ മെസ്സിയും ,ലൂയി സുവാരസും അടക്കമുള്ള സൂപ്പര്താരങ്ങള്‍ ആദ്യ ഇലവനില്‍ ബൂട്ടണിഞ്ഞപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു .ആര്‍ത്തു വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് മലയാളികള്‍ മെസ്സി അടക്കമുള്ള സൂപ്പര്‍താരങ്ങളെ എതിരേറ്റത്.

fawas
6 മണിക് കിക്ക് ഓഫ് ചെയ്ത മത്സരത്തില്‍ ആദ്യാവസാനം ബാഴ്‌സക്കായിരുന്നു മുന്‍തൂക്കം .
ടര്‍ക്കിഷ് തരം ആര്‍ട് ടുറാനിലൂടെ അക്കൗണ്ട് തുറന്ന ബാഴ്സയെ ഞെട്ടിച്ച ലെയ്ഗ് ഗ്രിഫിത് സ്‌കോര്‍ 1:1 ആക്കി. തുടര്‍ന്നു എഫ്എ അംബ്രോസിന്റെ സെല്ഫ് ഗോള്‍ ബാഴ്സയെ 2:1 മുന്നിലെത്തിച്ചു.മെസ്സിയും സുവാരസും നിറഞ്ഞു കളിച്ച ആദ്യ പകുതിയില്‍ 3:1 നു ബാഴ്‌സ മുന്നിലര്‍ന്നു .

ഗോള്‍ മഴ പെയ്ത ആവേശകരമായ ആദ്യ പകുതിക്കു ശേഷം 15 ലതികം മാറ്റങ്ങള്‍ ആണ് ഇരു ടീമുകളും നടത്തിയത്.ഇത് കളിയുടെ മെല്ലെപ്പോക്കിന് കാരണമായെങ്കിയും പ്രദര്‍ശന മത്സരത്തിലെ വിജയത്തോടെ സീസണ്‍ നു തുടക്കമിടാനായ സന്തോഷത്തിലാണ് ക്ലബ് ഫുട്ബാളിലെ അതികായരായ ബാര്‍സിലോണ .fAW FAW2

ക്ലബ് ഫുട്‌ബോളിനെ തങ്ങളുടെ ഇഷ്ട താരങ്ങളെ ഒരു നോക്ക് കാണാനായ ആവേശത്തിലാണ് മലയാളികള്‍ അടക്കമുള്ളവര്‍ സ്റ്റേഡിയം വിട്ടത് .

റിപ്പോര്‍ട്ട് :ഫവാസ് .എം

Scroll To Top