Monday December 05, 2016
Latest Updates

സൗദിയില്‍ സ്‌നോമാന് നിരോധനം !

സൗദിയില്‍ സ്‌നോമാന് നിരോധനം !

camaസൗദി: സൌദിയില്‍ സ്‌നോമാനെ ഉണ്ടാക്കുന്നതിന് വിലക്ക്. മഞ്ഞു മനുഷ്യനെ ഉണ്ടാക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ച് സൗദിയിലെ മത നേതാക്കളാണ് സ്‌നോമാന് നിരോധനം ഏര്‍പ്പെടുത്തിയത്. സൗദി ജോര്‍ദാന്‍ അതിര്‍ത്തിയില്‍ മഞ്ഞു വീഴ്ച രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്‌നോമാനെ സൃഷ്ടിക്കുകയും അവയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ദിവസേന സ്‌നോമാന്റെ നൂറുകണക്കിന് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. സ്‌നോമാന് പുറമേ മഞ്ഞില്‍ തീര്‍ത്ത ഒട്ടകത്തിന്റെ രൂപവും സൗദി ജനത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതാണ് ഇസ്ലാം മത നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇസ്ലാം മതം പഠിപ്പിക്കുന്നത് അനുസരിച്ച് മഞ്ഞിലോ മറ്റെന്തെങ്കിലും വസ്തുക്കളിലോ മനുഷ്യന്റെ പ്രതിരൂപം നിര്‍മ്മിക്കാന്‍ മനുഷ്യന് അവകാശമില്ലെന്നാണ് മത നേതാക്കളുടെ വാദം.

Scroll To Top