Tuesday December 06, 2016
Latest Updates

പത്ത് ജന്മമെടുത്താലും അച്ഛനെപ്പോലെയാവാന്‍ സാധിക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

പത്ത് ജന്മമെടുത്താലും അച്ഛനെപ്പോലെയാവാന്‍ സാധിക്കില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യം ചെയ്തും, മമ്മൂട്ടിയെ വിമര്‍ശിച്ചും പ്രമുഖരടക്കം രംഗത്തു വന്നിരുന്നു. ഇവര്‍ക്കുള്ള മറുപടിയായാണ് താരം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.

ഒ കെ കണ്‍മണിക്ക് ശേഷം തമിഴകത്തു നിന്നും മലയാളത്തില്‍ നിന്നും ദുല്‍ഖറിന് പ്രശംസയുടെ പ്രവാഹമാണ്. ഇന്റസ്ട്രിയിലെ തന്നെ എറ്റവും മികച്ച നടന്‍ എന്നാണ് ഗൗതം വാസുദേവ മേനോന്‍ താരത്തെ വിലയിരുത്തിയത്. മമ്മൂട്ടിയെക്കാള്‍ കേമാനാണ് മകന്‍ എന്ന് ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ മണിരത്‌നവും പറഞ്ഞിരുന്നു.

എന്നാല്‍ രാം ഗോപാല്‍ വര്‍മ ഇവരെയെല്ലാം കടത്തി വെട്ടി. അവാര്‍ഡ് കമ്മിറ്റി ഓകെ കണ്‍മണി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ മുഴുവന്‍ അവാര്‍ഡുകളും തിരിച്ചുവാങ്ങി ദുല്‍ഖറിന് നല്‍കിയേനെയെന്നാണ് രാം ഗോപാല്‍ വര്‍മ ചിത്രം കണ്ടതിന് ശേഷം ട്വിറ്ററില്‍ കുറിച്ചത്. റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനില്‍ നിന്ന് പഠിക്കണമെന്നും ദുല്‍ഖറുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി ഇപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും വര്‍മ്മ വിലയിരുത്തുന്നു. അന്യഭാഷാ ഇന്‍ഡസ്ട്രിയില്‍ ദശാബ്ദങ്ങളായി ശ്രമിച്ചിട്ടും മമ്മൂട്ടിക്ക് ചെയ്യാന്‍ സാധിക്കാത്തത് ദുല്‍ഖര്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ എഴുതി.

എന്തായാലും, ഇന്‍ഡസ്ട്രിയിലെ തന്നെ എറ്റവും കഴിവു തെളിയിച്ച സംവിധായകര്‍ പ്രശംസ കൊണ്ട് മൂടിയതോടെ തമിഴകത്ത് ദുല്‍ഖറിന് വരാനിരിക്കുന്നത് നല്ല കാലമാണെന്ന് ഉറപ്പായിരിക്കുകയാണ്.

Scroll To Top