Saturday December 03, 2016
Latest Updates

കുട്ടികളുടെ അമിതവണ്ണം സര്‍ക്കാരിന്റെ കുറ്റമെന്ന് അത്‌ലറ്റിക് കോച്ച്

കുട്ടികളുടെ അമിതവണ്ണം സര്‍ക്കാരിന്റെ കുറ്റമെന്ന് അത്‌ലറ്റിക് കോച്ച്

ഡബ്ലിന്‍:അയര്‍ലണ്ടിലെ കുട്ടികളുടെ വണ്ണം വര്‍ധിക്കുന്നത് ഫിസിക്കല്‍ എഡ്യുക്കേഷന്‍ രംഗത്ത് സര്‍ക്കാര്‍ പരാജയമായതുകൊണ്ടാണെന്ന് അയര്‍ലണ്ടിന്റെ ഇന്റര്‍നാഷണല്‍ അത് ലറ്റിക് ടീം മാനേജര്‍ പാറ്റ്‌സി മാക്ക്‌ഗോണാഗിള്‍.

ദിവസേനയുള്ള ഫിസിക്കല്‍ ആക്ടിവിറ്റീസ് സ്‌ക്കുളുകളില്‍ പ്രൈമറി തലത്തിലും സെക്കന്ററി തലത്തിലും സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത് അനുവാര്യായിരിക്കുകയാണെന്നും ഇല്ലെങ്കില്‍ കുട്ടികളുടെ പൊണ്ണത്തടി ഒരു ടൈംബോംബായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ സീരിയസായി എടുക്കേണ്ട പ്രശ്‌നമാണ് ഇത്. രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമായി മാറികഴിഞ്ഞു. പാറ്റ്‌സി മാക്ക്‌ഗോണാഗിള്‍ പറഞ്ഞു.

‘കുടുതല്‍ നടപടികള്‍ ഓരോ വര്‍ഷവും എടുക്കേണ്ടിയിരിക്കുന്നു.ബോധവല്‍ക്കരണം ഒരോ വീട്ടി്‌ലും ആവശ്യമാണ്.പഴയകാലത്ത് ഒരു ഫൈനല്‍ മല്‍സരയോഗ്യതയ്ക്കായി നാല്‍പതോളം കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് ഒരു സീരീയസ് മല്‍സരത്തില്‍പോലും ആറും ഏഴും കുട്ടികള്‍ മാത്രമാണ് ഉള്ളത്.വിശ്രമം നിര്‍ത്തി നടക്കാനും ഓടാനും ശീലിക്കണം. ജീവിതശൈലിയിലെ മാറ്റം, ഭക്ഷണശീലങ്ങള്‍, മാതാപിതാക്കളുടെ ഉത്തരവാദിത്വം എന്നിവയെല്ലാം കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

Scroll To Top