Wednesday December 07, 2016
Latest Updates

ടു ജിയില്‍ ഇന്റര്‍നെറ്റിന് വേഗത വര്‍ദ്ധിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ക്രോം എത്തുന്നു

ടു ജിയില്‍ ഇന്റര്‍നെറ്റിന് വേഗത വര്‍ദ്ധിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ക്രോം എത്തുന്നു

ടു ജി ഇന്റര്‍നെറ്റ് കണക്ഷനില്‍ ബ്രൗസിങ്ങിന് വേഗം വര്‍ദ്ധിപ്പിക്കുന്ന ക്രോം ആപ്ലിക്കേഷനുമായി ഗൂഗില്‍ വരുന്നു. ഇന്ത്യയിലെയും ബ്രസീലിലേയും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് പുതിയ ബ്രൗസര്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയെന്ന് കമ്പനി അറിയിച്ചു.

ഇന്തോനേഷ്യയിലാണ് ഇതിന്റെ ഡവലപ്‌മെന്റും പരീക്ഷണവും നടന്നത്. പരീക്ഷണം വിജയകരമായതോടെ ഉല്‍പന്നം വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന ടു ജിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാവും.

ക്രോമില്‍ വെബ്‌സൈറ്റിലേക്കെത്തുമ്പോള്‍ ബ്രൗസിങ്ങ് തന്നെ കൂടുതല്‍ ലഘൂകരിക്കുന രീതിയിലാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ, ഇന്ത്യപോലുള്ള വികസ്വരരാജ്യ വിപണികളിലേക്ക് കൂടുതല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുനതിനായി സൈഡ് വാക്ക് ലാബ് എന്ന സ്ഥാപനം തുടങ്ങുന്നതിനും ഗൂഗിളിന് പദ്ധതിയുണ്ട്.

 

Scroll To Top