Friday December 09, 2016
Latest Updates

അയര്‍ലണ്ടിന്റെ ഫാസ്റ്റ് ഫുഡ് തലസ്ഥാനമായി സ്വോര്‍ഡ്‌സ്!

അയര്‍ലണ്ടിന്റെ ഫാസ്റ്റ് ഫുഡ് തലസ്ഥാനമായി സ്വോര്‍ഡ്‌സ്!

അയര്‍ലണ്ടിന്റെ ഫാസ്റ്റ്ഫുഡ് തലസ്ഥാനമായി നോര്‍ത്ത് ഡബ്ലിനിലെ നഗരമായ സ്വോര്‍ഡ്‌സിനെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ ഡോക്ടര്‍ സര്‍വീസായ Treated.com ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഡബ്ലിന്‍ നഗരത്തിന് ആളുകളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാല്‍ ഫാസ്റ്റ് ഫുഡ് വില്പ്പന കേന്ദ്രങ്ങളുടെ ഏണ്ണത്തില്‍ ആറാം സ്ഥാനം മാത്രമാണുള്ളത്. മുന്‍നിര കമ്പനികളുടെ സ്റ്റോറുകള്‍ മാത്രമാണ് പഠന വിധേയമാക്കിയത്.
മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിങ്ങ്, കെ എഫ് സി, സബ്‌വേ, ഡൊമിനോസ്, കോസ്റ്റ എന്നിങ്ങനെ വിവിധ ഔട്ട്‌ലെറ്റുകളായി സ്വാര്‍ഡ്‌സില്‍ 1000 പേര്‍ക്ക് 0.24 എന്ന നിരക്കില്‍ ഫാസ്റ്റ്ഫുഡ് സ്റ്റോറുകള്‍ ലഭ്യമാണ്. ലിമറിക്ക്, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ഡണ്‍ഡാല്‍ക്, ഗാല്‍വേ എന്നിവയാണ് തൊട്ടു പിന്നില്‍. എന്നാല്‍ എല്ലാ കമ്പനികള്‍ക്കും ഏറ്റവും കൂടുതല്‍ സ്റ്റോറുകള്‍ സ്ഥാപിക്കപ്പെട്ട ഡബ്‌ളിന്‍ നഗരത്തിന് പട്ടികയില്‍ അഞ്ചാം സ്ഥാനം മാത്രമാണുള്ളത്.
1000 പേര്‍ക്ക് 0.09 സ്റ്റോറുകള്‍ എന്ന നിരക്കോടെ കൌണ്ടി വിക്ക്‌ലോയിലെ ബ്രേ പട്ടികയില്‍ ഏറ്റവും ഒടുവിലാണ്. മുന്‍കിട കമ്പനികളില്‍ നാലെണ്ണം മാത്രം സേവനം ലഭ്യമാക്കുന്ന നാവന്‍  1000 പേര്‍ക്ക് 0.14 സ്റ്റോര്‍ എന്ന നിരക്കില്‍ ബ്രേയ്ക്ക് തൊട്ടുമുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നു. തെറ്റായ ഭക്ഷണ ശീലങ്ങളും ഭാരക്കൂടുതലും ഇംഗ്‌ളണ്ടിലേയോ സ്‌കോട്ട്‌ലന്‍ഡിലേയോ അത്ര രൂക്ഷമല്ലെങ്കിലും അയര്‍ലണ്ടില്‍ പൊണ്ണത്തടിയുടെ നിരക്ക് യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതായി ദി ലാന്‍സറ്റ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു.

Scroll To Top