Saturday December 10, 2016
Latest Updates

കര്‍ഷകര്‍ കടം കൊണ്ട് പൊറുതി മുട്ടുന്നു:ആയിരം പശുക്കളുള്ള കോര്‍ക്കിലെ ഏറ്റവും വലിയ ഫാമും ജപ്തി ചെയ്തു

കര്‍ഷകര്‍ കടം കൊണ്ട് പൊറുതി മുട്ടുന്നു:ആയിരം പശുക്കളുള്ള കോര്‍ക്കിലെ ഏറ്റവും വലിയ ഫാമും ജപ്തി ചെയ്തു

PHOTO :കിങ്സ്റ്റണ്‍ ഫാമിലി

ഡബ്ലിന്‍:രാജ്യത്തെ കര്‍ഷകര്‍ കടം കൊണ്ട് പൊറുതിമുട്ടുന്നു.കടം കയറിയതിനെത്തുടര്‍ന്ന് കോര്‍ക്കിലെ ഏറ്റവും വലിയ ഫാമുകളിലൊന്ന് ഇന്നലെ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. കിങ്സ്റ്റണ്‍ ഫാമിലിയുടെ ഫാം ആണ് ഗാര്‍ഡയുടെയും പ്രൈവറ്റ് സെക്യൂരിറ്റിയുടെയും സുരക്ഷയില്‍ ജപ്തി ചെയ്തത്. ഇതിനെതിരെ അമ്പതോളം പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നുവെങ്കിലും ഇരുനൂറോളം ഗാര്‍ഡകളാണ് ബാങ്കിനെ സഹായിക്കാന്‍ എത്തിയിരുന്നത്..

1000ലേറെ കന്നുകാലികളെയും ജപ്തി ചെയ്തതില്‍ ഉള്‍പ്പെടും.ജപ്തി ചെയ്‌തെടുത്ത പശുക്കളെ സംഭവസ്ഥലത്ത് വെച്ച് ലേലം ചെയ്തു വിറ്റു.ഫാം ഉടമയും അവാര്‍ഡ് ജേതാവുമായ പീറ്റര്‍ കിങ്സ്റ്റണ്‍ ജപ്ത് ‘ഹൃദയഭേദകമാണ്’ എന്ന് പ്രതികരിച്ചു. അമ്പതൊളം വര്‍ഷമെടുത്താണ് കിങ്സ്റ്റണ്‍ ഫാമിലി ഈ ഫാം ഉണ്ടാക്കിയെടുത്തത്.

രാജ്യത്ത് പലതരം കാര്‍ഷിക ജോലികളിലേര്‍പ്പെട്ടിട്ടുള്ള 500,000 പേര്‍ കടക്കെണിയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടത്തെ ജപ്തി നടന്നത് ഹൈക്കോടതി വിധി പ്രകാരമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് അയര്‍ലണ്ടിലെ ‘ഫിറ്റസ്റ്റ് ഫാമിലി’യായി കിങ്സ്റ്റണ്‍ ഫാമിലിയെ തെരഞ്ഞെടുത്തിരുന്നു

Scroll To Top