Saturday December 03, 2016
Latest Updates

ഷാറൂഖിന്റെ ‘ഫാന്‍’ ബോക്‌സ് ഓഫീസ് ഹിറ്റ്‌,ഡബ്ലിനില്‍ ദിവസേനെ നാല് ഷോ

ഷാറൂഖിന്റെ ‘ഫാന്‍’ ബോക്‌സ് ഓഫീസ് ഹിറ്റ്‌,ഡബ്ലിനില്‍ ദിവസേനെ നാല് ഷോ

ഡബ്ലിന്‍:ഏപ്രില്‍ 15ന് റിലീസായ ഷാറൂഖ് ഖാന്റെ പുതിയ ചിത്രം ‘ഫാന്‍’ വമ്പന്‍ ഹിറ്റിലേയ്ക്ക്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത് 19.20 കോടി രൂപയാണ്. 105 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

ഷാറൂഖ് ഖാന്‍ ഗൗരവ്, ആര്യന്‍ എന്നിങ്ങനെ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം ഡബ്ലിന്‍ ഉള്‍പ്പെടെ ലോകമൊട്ടാകെയുള്ള 4600 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡബ്ലിനിലെ സൈന്‍വേള്‍ഡില്‍ നാല് ഷോയാണ് ദിവസേനെ പ്രദര്‍ശനം.ഡബ്ലിന് പുറമേ ചാള്‍സ്‌ടൌണ്‍,ലീമറിക്ക്,കാവന്‍ എന്നിവിടങ്ങളിലും ഫാന്‍’ പ്രദര്‍ശനം തുടരുകയാണ്.

Scroll To Top