Saturday December 03, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി കുടുംബം കുഞ്ഞിന് പാസ് പോര്‍ട്ട് ലഭിക്കാതെ രണ്ട് രാജ്യങ്ങളില്‍,പരാതികള്‍ക്ക് പുല്ലുവില ! 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി കുടുംബം കുഞ്ഞിന് പാസ് പോര്‍ട്ട് ലഭിക്കാതെ രണ്ട് രാജ്യങ്ങളില്‍,പരാതികള്‍ക്ക് പുല്ലുവില ! 

ലണ്ടന്‍ ഡെറി (നോര്‍ത്തേണ്‍ അയര്‍ലണ്ട് ): ബ്രിട്ടീഷ് പാസ് പോര്‍ട്ട് അധികൃതര്‍ നവജാത ശിശുവിന് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതിനാല്‍ ഡെറിയിലെ മലയാളി കുടുംബം മാസങ്ങളായി ദുരിതത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ലണ്ടന്‍ ഡെറിയില്‍ താമസിക്കുന്ന ബേസില്‍ കുര്യാക്കോസ്, ജിഷകുര്യാക്കോസ് ദമ്പതികളാണ് ഹോം ഓഫീസിന്റെ അനാസ്ഥ മൂലം കേരളത്തിലും ഡെറിയിലുമായി കഴിയേണ്ടി വരുന്നത്.ജിഷ കഴിഞ്ഞ മാര്‍ച്ചില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ നാട്ടിലെത്തിയപ്പോഴാണ് ഇളയ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

തുടര്‍ന്ന് ലണ്ടനിലേക്ക് മടങ്ങുന്നതിനായി കുട്ടിക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചെങ്കിലും ബ്രിട്ടീഷ് ഹോം ഒഫീസ് പാസ്‌പോര്‍ട്ട് നിഷേധിക്കുകയാണെന്നാണ് പരാതി.ജിഷബേസില്‍ ദമ്പതികളുടെ ഇളയ കുട്ടിയായ റിയോണയ്ക്ക് പാസ്‌പോര്‍ട്ട് കിട്ടാന്‍ നാലര മാസം പ്രായമാകണമെന്നാണ് ആദ്യം ഹോം ഓഫീസ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഏഴു മാസമായിട്ടും. പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

ഇതേതുടര്‍ന്ന് കഴിഞ്ഞ ഏഴു മാസമായി ജിഷ തിരിച്ച് മടങ്ങാനാകാതെ നാട്ടിലും ബേസിലും മൂത്ത രണ്ടു കുട്ടികളും ഡെറിയിലും കഴിയുകയാണ്. ഹോം ഓഫീസ് അധികൃതരുടെ പിടിവാശി മൂലം ഇളയ മകളെ കാണാനോ മൂത്ത കുട്ടികള്‍ക്ക് അമ്മയെ കാണാനോ സാധിക്കാത്തതിന്റെ ദുഃഖത്തിലാണ് ഈ കുടുംബം. ക്രിസ്തുമസിന് മുമ്പ് എങ്കിലും കുടുംബത്തിനു ഒന്നിച്ചു ചേരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

അതേസമയം അപേക്ഷ പരിശോധിച്ച് വരികയാണെന്നും തൃപ്തികരമായ അന്വേഷണംപൂര്‍ത്തിയാക്കാതെ പാസ്‌പോര്‍ട്ട് അനുവദിക്കാനാകില്ലെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.ഇത് സംബന്ധിച്ച് നിരവധി തലങ്ങളില്‍ പരാതി നല്‍കിയിട്ടും ആരില്‍ നിന്നും അനുകൂല നിലപാടുകള്‍ ലഭിക്കുന്നില്ലെന്ന് ബേസില്‍ കുര്യാക്കോസ് പറഞ്ഞു.

Scroll To Top