Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും ഒക്ടോബര്‍ 27(ചൊവ്വ)ന് യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാഞ്ചസ്‌ടൌണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

 പ്രശസ്ത കുടുംബ നവീകരണ ധ്യാനഗുരുവും ശാലോം ടിവിയിലുടെ കുടുംബങ്ങളിലെ നിത്യ സന്ദര്‍ശകനും അതിലൂടെ കേരളീയ ഭവനങ്ങളിലെ ഒരംഗവുമായി മാറിക്കഴിഞ്ഞ ഡോ.ജോസഫ് പാംപ്ലാനിയില്‍(ഫാമിലി അപ്പസ്‌തോലേറ്റ്,തലശ്ശേരി അതിരൂപത ) അച്ചനാണ് ധ്യാനം നയിക്കുന്നത്

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ വിവിധ വിഭാഗങ്ങളായി 2015 ഒക്ടോബര്‍ 24,25,26 തിയ്യതികളില്‍ കുടുംബനവീകരണത്തോടൊപ്പം കുട്ടികളുടെ ധ്യാനവും നടത്തപ്പെടുന്നു. സെഹിയോന്‍ ക്രിസ്റ്റീന്‍ ധ്യാന ടീമിന്റെ (U K) നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്.

കുടുബനവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാന്‍ വിശ്വാസികള്‍ ഏവരെയുംബ്ലാഞ്ചസ് ടൌണ്‍ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
N.B. കുടുംബ ധ്യാനം, കുട്ടികളുടെ ധ്യാനം, യുവജനകണ്‍വെന്‍ഷന്‍ എന്നിവ ഓരോന്നിനും പ്രത്യേകമായി സഭയുടെ website,http://www.syromalabar.ie/  ല്‍ online regitsration ഒക്ടോബര്‍ 20 ന് മുന്‍പ് ചെയ്യേണ്ടതാണ്.website regitsration സൗകര്യം 10/10/2015 (ശനിയാഴ്ച്ച ) മുതല്‍ ലഭ്യമായിരിക്കും.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

bla dya

Scroll To Top