Wednesday July 26, 2017
Latest Updates

ഫാമിലി കോണ്‍ഫറന്‍സ് 2016 ന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു

ഫാമിലി കോണ്‍ഫറന്‍സ് 2016 ന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു

ഡബ്ലിന്‍. അയര്‍ലണ്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് 2016 ന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ഗാള്‍വെ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് മോര്‍ ഗീവറുഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ശുശ്രൂഷാനന്തരം അഭി.കുരിയാക്കോസ് മോര്‍ തേയോഫിലോസ് മെത്രാപോലീത്ത ആദ്യ രജിസ്‌ട്രേഷന്‍ ഫോം ടിജോ മാത്യുവിനു നല്കിക്കൊണ്ട് നിര്‍വ്വഹിച്ചു.

ഡബ്ലിനിലുള്ള കാസില്‍നോക്ക് സെന്റ് .വിന്‍സെന്റ്‌സ് കോളേജില്‍ വെച്ച് സെപ്റ്റംബര്‍ 16,17,18 തിയതികളിലായിട്ടാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത് .കുടുംബ സംഗമം 2016 ,എല്ലാവരുടെയും പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വന്‍ വിജയമായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകള്‍ നേരുന്നതായും മെത്രാപ്പോലിത്താ അറിയിച്ചു

Scroll To Top