Wednesday December 07, 2016
Latest Updates

വ്യാജ പാസ്‌പോര്‍ട്ടില്‍ ഡബ്ലിനില്‍ വന്നിറങ്ങിയ ‘ജിഹാദി ‘യുവാവ് റിമാന്‍ഡില്‍

വ്യാജ പാസ്‌പോര്‍ട്ടില്‍ ഡബ്ലിനില്‍ വന്നിറങ്ങിയ ‘ജിഹാദി ‘യുവാവ് റിമാന്‍ഡില്‍

ഡബ്ലിന്‍: വ്യാജ പാസ്‌പോര്‍ട്ടില്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഫ്രഞ്ച്അള്‍ജീരിയന്‍ വംശജനെ റിമാന്‍ഡ് ചെയ്തു. ബ്രഹിം ഡഹാം (34) എന്ന യുവാവിനെയാണ് റിമാന്‍ഡ് ചെയ്തത്. ഡബ്ലിനിലെ സൌത്ത് സര്‍ക്കുലര്‍ റോഡിലെ വിലാസക്കാരനാണ് അറസ്റ്റിലായത്. എന്നാല്‍ ഇയാളുടെ കൈവശമിരുന്ന ഫ്രഞ്ച് പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിന് ആപേക്ഷിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.

ഇയാള്‍ ജിഹാദിയാണെന്ന നിലപാടിലായിരുന്നു ഗാര്‍ഡ ഇയാളെ പിടികൂടിയത്.പരിശോധനയില്‍ തീവ്രവാദവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു.

ഡഹാം തന്റെ ഐറിഷ് പങ്കാളിയെ വിവാഹം കഴിക്കുന്നതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നാല്‍ ഇയാളുടെ പൌരത്വം സംബന്ധിച്ച ആശയക്കുഴപ്പം മൂലമാണ് വിവാഹത്തിന് നിയമ തടസം നേരിട്ടത്. നേരത്തെ ലണ്ടനില്‍ അഭയ കേന്ദ്രം തേടി അപേക്ഷ നല്‍കിയ ഇയാള്‍ അള്‍ജീരിയന്‍ പൌരത്വം ഉപേക്ഷിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഫ്രഞ്ച് എംബസിയുമായിബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതായും ഗാര്‍ഡ അറിയിച്ചു. വരുന്ന ചൊവ്വാഴ്ച വരെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്

Scroll To Top