Monday August 21, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഭക്ഷണശാലകള്‍ക്കെതിരെ ചമച്ച തിരക്കഥയുടെ പിന്നില്‍ ചൈനീസ് തന്ത്രം:കള്ള പ്രചരണത്തിന്റെ മറവില്‍ കളം പിടിച്ചത് ചൈനീസ് വിഭവങ്ങള്‍!

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഭക്ഷണശാലകള്‍ക്കെതിരെ ചമച്ച തിരക്കഥയുടെ പിന്നില്‍ ചൈനീസ് തന്ത്രം:കള്ള പ്രചരണത്തിന്റെ മറവില്‍ കളം പിടിച്ചത് ചൈനീസ് വിഭവങ്ങള്‍!

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭക്ഷണശാലകളില്‍ അരി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്കും സ്‌പൈസസ് അടങ്ങിയ ആഹാരത്തിനും ആവശ്യക്കാര്‍ ഏറുന്നതായി പുതിയ പഠനങ്ങള്‍.ഡബ്ലിനിലടക്കം രാജ്യത്തെ ഒട്ടേറെ ഹോട്ടലുകളിലും ടേക്ക് എവേകളിലും അരിയാഹാരം പതിവായി കഴിഞ്ഞെന്ന് പ്രമുഖ ഓണ്‍ ലൈന്‍ ടേക്ക് എവേ ഓര്‍ഡര്‍ കമ്പനിയായ മാര്‍വിന്‍,ഐ ഇ യാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ അയര്‍ലണ്ടിലെ ചൈനീസ് റസ്റ്റോറന്റുകള്‍ ഇന്ത്യന്‍ വിഭവങ്ങളെ സ്വന്തമാക്കിയെടുക്കുന്ന കാഴ്ച്ചയും കഴിഞ്ഞ വര്‍ഷത്തെ പ്രത്യേകതയായി.
ഇന്ത്യന്‍ വിഭവങ്ങള്‍ക്കെതിരെ പരസ്യ പ്രചരണം നടത്തി പിന്നിലൂടെ ചൈനീസ് വിഭവങ്ങളെ മുമ്പില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഐറിഷ് വിപണിയില്‍ നടക്കുന്നുണ്ട്.ഇന്ത്യന്‍ ടേക്ക് എവേകളിലെ ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെയും എണ്ണയുടെയും അംശം കൂടുതലാണ് എന്ന പ്രചരണം നടന്നത് അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ ഗവേഷകയായ രൂത്ത് പ്രൈസിന്റെ നേതൃത്വത്തിലാണ്.ഒക്ടോബര്‍ അവസാനം അവര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ ഇന്ത്യന്‍ ടേക്ക് എവേകളിലെ എല്ലാ വിഭവങ്ങളിലും തന്നെ ഒരു കലോറിയുടെ അളവ് വളരെ കൂടുതലാണെന്ന പരാതിയായിരുന്നു.

മാത്രമല്ല സ്റ്റാര്‍ട്ടറായി വിളമ്പുന്ന ഒണിയന്‍ ബജി,പക്കോറ തുടങ്ങിയ ഇനങ്ങള്‍ കൂടുതല്‍ അളവില്‍ ഉപഭോക്താവിനു നല്‍കുന്നു എന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.തനി ഇന്ത്യന്‍ രുചികൂട്ടുകള്‍ പോഷക സമൃദ്ധവും ആരോഗ്യകരവുമാണെന്ന് പറഞ്ഞുവെച്ച അവര്‍ പക്ഷെ അയര്‍ലണ്ടിലെ ഇന്ത്യന്‍ ഷെഫുമാര്‍ തദ്ദേശിയരുടെ രുചിയ്ക്ക് അനുരൂപമാകുന്ന ചേരുവകള്‍ ചേര്‍ക്കുന്നുണ്ടെന്നും ആരോപിച്ചു.ഇന്ത്യന്‍ ഭക്ഷണം കഴിക്കരുതെന്ന് തങ്ങള്‍ പറയുന്നില്ലെന്നു ജാമ്യമെടുത്ത ഗവേഷക കുറഞ്ഞ അളവില്‍ കഴിച്ചാല്‍ കുഴപ്പമില്ലെന്നും വിധിയെഴുതി,

ആര്‍ ടി ഇ അടക്കമുള്ള മാധ്യമങ്ങള്‍ രണ്ടു ദിവസത്തോളം നീണ്ടുനിന്ന ആഘോഷത്തോടെയാണ് ഇന്ത്യന്‍ ടേക്ക് എവേകള്‍ക്കെതിരെ പ്രചരണം നടത്തിയത്. ഇന്ത്യന്‍ ടേക്ക് എവേകള്‍ക്കെതിരെ ആരോഗ്യകാര്യത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുന്ന കുറച്ചു പേരെങ്കിലും അകലം പാലിക്കുവാന്‍ ഇതിടയാക്കി.

ഇന്ത്യന്‍ റസ്റ്റോറന്റ് എന്ന പേരില്‍ അയര്‍ലണ്ടില്‍ നടത്തപ്പെടുന്ന ബഹുഭൂരിപക്ഷം ഭക്ഷണശാലകളും ബംഗ്‌ളാദേശികളും പാക്കിസ്ഥാന്‍കാരുമാണ് നടത്തുന്നത് എന്നിരിക്കെ അവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റസ്റ്റോറന്റുകളിലെ വൃത്തി രഹിത്യവും മാധ്യമങ്ങള്‍ ഇതേ അവസരത്തില്‍ ഏറ്റുപിടിച്ചു.

ഇതേ സമയത്ത് അയര്‍ലണ്ടില്‍ ചൈനീസ് ഫുഡിനായി വ്യാപകമായ പ്രചാരണം നടത്തപ്പെട്ടു എന്നതാണ് മറ്റൊരു വസ്തുത.മാര്‍ക്കറ്റില്‍ ഡിമാണ്ട് നഷ്ട്ടപ്പെട്ടുകൊണ്ടിരുന്ന ചൈനീസ് ഫുഡിന്റെ ഗ്രാഫ് ഉയര്‍ത്തിയത് ‘സ്‌പൈസ് ബാഗ്’എന്ന പേരില്‍ വിപണിയിലിറക്കിയ വിഭവമാണ്.പിസയുടെ പാക്കിംഗും സമൃദ്ധമായ വിഭവങ്ങളുമായി വിപണിയില്‍ ഇറങ്ങിയ സ്‌പൈസ് ബാഗ് അതിവേഗമാണ് ഐറീഷ് വിപണിയില്‍ വേരൂന്നിയത്.

മാര്‍വിന്‍,ഐ ഇ നല്‍കുന്ന കണക്കനുസരിച്ച് അയര്‍ലണ്ടിലെ ചൈനീസ് ടേക്ക് എവേകളില്‍ വില്‍ക്കപ്പെട ഭക്ഷ്യവിഭവങ്ങളില്‍ 40 ശതമാനവും ഈ പുതിയ ഇനമായിരുന്നു.ആകെ വില്‍ക്കപ്പെട്ട ഭക്ഷണത്തിന്റെ വലിയൊരു പങ്ക് ‘സ്‌പൈസ് ബാഗ്’ കവര്‍ന്നത് മിന്നല്‍ വേഗത്തിലായിരുന്നു.

പത്ത് ഒണിയന്‍ റിംഗ്‌സ്,എട്ടോളം ചിക്കന്‍ ബോള്‍സ്,അത്രയും തന്നെ റിബ്‌സ്,ചിക്കന്‍ പക്കോറ, എട്ട് പീസ് ചിക്കന്‍ പൊള്ളിച്ചത്(ഷ്രെഡഡ് ചിക്കന്‍ )ഫ്രൈഡ് റൈസ് ,ചിപ്‌സ് എന്നിവയടങ്ങിയ ഇനങ്ങളിലെ മിക്കവയും സുഗന്ധപൂരിതവും മസാലയാല്‍ മിശ്രിതവുമാണ്.ഇവയുടെ വിലയാവട്ടെ 7 യൂറോ മുതല്‍ 15 യൂറോ വരെയാണ്.

പുതിയ വിഭവങ്ങളും വന്‍ പ്രചാരണവും നല്‍കി ചൈനീസ് ഭക്ഷണ ശാലകള്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ ഇന്ത്യന്‍ ഫുഡിന്റെ പരമ്പരാഗത ശൈലിയ്ക്കും രുചിഭാവങ്ങള്‍ക്കും പാക്കിസ്ഥാനി ബംഗ്ലാദേശി ഹോട്ടലുകാരുടെ കടന്നുക്കയറ്റം ചീത്ത പേരുണ്ടാക്കുന്നതായും പറയപ്പെടുന്നു.ഇതിലെല്ലാം ഉപരിയാണ് ഇന്ത്യന്‍ ഫുഡിനെതിരെ നടക്കുന്ന വ്യാപകമായ കള്ള പ്രചാരണങ്ങള്‍.ഇതിനെ നേരിടാനായി പുതിയ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഭക്ഷണശാലകള്‍ക്ക് കനത്ത വെല്ലുവിളികളെ നേരിടേണ്ടി വരും. 

Scroll To Top