Saturday December 10, 2016
Latest Updates

ഐറിഷ് സര്‍ക്കാര്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതായി പ്രതിപക്ഷം,പകുതിയും കെട്ടി ചമയ്ക്കുന്നവയെന്ന് ആരോപണം 

ഐറിഷ് സര്‍ക്കാര്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതായി പ്രതിപക്ഷം,പകുതിയും കെട്ടി ചമയ്ക്കുന്നവയെന്ന് ആരോപണം 

ഡബ്ലിന്‍ :രാജ്യത്തെ സ്ഥിതിവിവരക്കണക്കുകള്‍ പെരുപ്പിച്ചു കാണിയ്ക്കുന്നതായി പ്രതിപക്ഷം.നേട്ടങ്ങളുടെ പേരില്‍ പുറത്തുവിടുന്ന കണക്കുകളാണ് വ്യാജമായി കെട്ടിചമയ്ക്കുന്നതായി മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിനാ ഫാള്‍ ആരോപിച്ചത്.

2011ല്‍ അധികാരത്തിലേറിയത് മുതല്‍ ഈ സര്‍ക്കാരിന് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്നത് ഒരു ഒഴിയാബാധയായി കൂടെ കൂടിയിരിക്കുകയാണ്. ഇപ്പോള്‍ ഈ സംസ്‌കാരം സിവില്‍ സര്‍വീസിലേക്കും കുറേശ്ശേ ചോരുന്നുണ്ടെന്നുംപാര്‍ട്ടിയുടെ പരിസ്ഥിതി വക്താവ് ബാരി കൌണ്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 

ഡബ്ലിനില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണം സംബന്ധിച്ച് ഈയിടെ സര്‍ക്കാര്‍ പുറത്ത് വിട്ടകണക്കുകള്‍ തെറ്റാണെന്ന് പ്രതിപക്ഷം കണ്ടെത്തിയിരുന്നു.ഡബ്ലിനില്‍ ലഭ്യമായ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വീടു നിര്‍മ്മിക്കാന്‍ സാധ്യമായ സോണുകളില്‍ പെടാത്തവയും പ്ലാനിംഗ് പെര്‍മിഷന്‍ ഇല്ലാത്തവയുമായ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് 46,000 വീടുകള്‍ നിര്‍മ്മിക്കാമെന്ന കണക്കുണ്ടാക്കിയത്. യഥാര്‍ത്ഥത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത് 30,000 വീടുകള്‍ മാത്രമാണ്. 

ഇത് ഗുരുതരമായൊരു സംഭവമാണ്. സെക്രട്ടറി ജനറല്‍ തലത്തില്‍ ഇത് പരിശോധിക്കപ്പെടണം. അരാഷ്ട്രീയമായി നിലകൊള്ളുന്നതില്‍ ഐറിഷ് സിവില്‍ സര്‍വീസിന് അഭിമാനാര്‍ഹമായൊരു ചരിത്രമുണ്ടായിരന്നു, അത് ഈ സര്‍ക്കാരിന് കീഴില്‍ മാറ്റം സംഭവിക്കാന്‍ അനുവദിച്ചുകൂടാ എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

Scroll To Top