Saturday December 03, 2016
Latest Updates

ഇന്ത്യയിലെ 30% വക്കീലന്മാരും വ്യാജന്‍മാരെന്ന് ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ 

ഇന്ത്യയിലെ 30% വക്കീലന്മാരും വ്യാജന്‍മാരെന്ന് ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ 

ചെന്നൈ: രാജ്യത്തെ അഭിഭാഷകരില്‍ 30 ശതമാനം പേര്‍ക്കും വ്യാജ ബിരുദമാണുള്ളതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി.സി.ഐ) ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര. അഭിഭാഷകര്‍ക്കു പെരുമാറ്റ ചട്ടം തയാറാക്കുന്ന ബി.സി.ഐ ഇത്തരം വ്യാജന്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ നിയമ ബിരുദമില്ലാതെയാണ് 20 ശതമാനം അഭിഭാഷകര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതെന്നാണ് ബി.സി.ഐയുടെ നിഗമനമെന്നും ഡല്‍ഹി നിയമ മന്ത്രിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 

ചില രാഷ്ട്രീയക്കാരുടെ തണലില്‍ വ്യാജ നിയമ ബിരുദ ധാരികളും പ്രാക്ടീസ് ചെയ്യാത്ത അഭിഭാഷകരും അഭിഭാഷകരുടെ അന്തസ്സത്ത കളഞ്ഞു കുളിക്കുന്നതായി അദ്ദേഹം പറഞ്ഞു.രാജ്യത്തെ ഇത്തരക്കാര്‍ അഭിഭാഷകര്‍ പേരിനും പദവിയ്ക്കും വേണ്ടി അഭിഭാഷകന്‍ എന്ന പദം സ്വന്തം പേരിനു മുമ്പില്‍ വെച്ച് ആളാക്കാന്‍ നോക്കുകയാണ്

നിസ്സാര പ്രശ്‌നങ്ങള്‍ക്കു പോലും അഭിഭാഷകര്‍ നടത്തുന്ന സമരങ്ങള്‍, ബഹിഷ്‌കരണം എന്നിവ ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നടന്ന ലോയേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നീ തലത്തില്‍ ബാര്‍ കൗണ്‍സില്‍ ത്രിതല തര്‍ക്ക പരിഹാര സംവിധാനം കൊണ്ടുവരും. എല്ലാ പ്രശ്‌നങ്ങളും ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിയുടെ മുമ്പാകെയാണ് ആദ്യമെത്തുക. ബാര്‍കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍ക്കായി ജഡ്ജിമാരുടെ പിന്തുണയും അദ്ദേഹം തേടി. പൊതു താല്‍പര്യ ഹര്‍ജികള്‍, എല്ലാവര്‍ക്കും നീതി, പരിസ്ഥിതി നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു ഇത്തവണത്തെ ബാര്‍ കൗണ്‍സില്‍ യോഗത്തിന്റെ മുഖ്യ അജണ്ട.


Scroll To Top