Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വ്യാജ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു,ലാത്വിയന്‍ സ്ത്രീകളെ വാടകഭാര്യമാരാകുന്നവരില്‍ ഇന്ത്യക്കാരും

അയര്‍ലണ്ടില്‍ വ്യാജ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു,ലാത്വിയന്‍ സ്ത്രീകളെ വാടകഭാര്യമാരാകുന്നവരില്‍ ഇന്ത്യക്കാരും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വ്യാജ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏഷ്യക്കാരായ പുരുഷന്മാര്‍ പണം നല്‍കി ഈസ്റ്റേണ്‍ യൂറോപ്യന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പതിവായിരിക്കുകയാണ്. ഇതുവഴി എളുപ്പത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നേടാം എന്നുള്ളതാണ് നേട്ടം. വ്യാജ വിവാഹത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ ഏറെപ്പേരെയും കടത്തിക്കൊണ്ടുവന്നതാണെന്നും അയര്‍ലണ്ടിലെ ഇമിഗ്രന്റ് കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരുഷന്മാര്‍ ലാത്വിയ സ്വദേശിനികളെ വ്യാജ വിവാഹം ചെയ്തതായി നൂറുകണക്കിന് കേസുകളുണ്ട്. സംഭവത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

പോളണ്ടിനും എസ്റ്റോണിയയ്ക്കും,ലിത്വാനിയന്യ്ക്കും സമീപമുള്ള ലാത്വിയയില്‍ ആകെ 20 ലക്ഷം ജനങ്ങളേയുള്ളു.ഈ രാജ്യത്ത് ക്രിസ്തുമതം വളരെ വൈകിയാണെത്തുന്നത്. നാട്ടുകാര്‍ക്ക് പേഗന്‍ വിശ്വാസമായിരുന്നു. ഹിന്ദു സംസ്‌ക്കാരത്തോട് സമാനമായ സംസ്‌ക്കാരമായിരുന്നു ഇവിടെയുണ്ടായിരുന്നത്.അതുകൊണ്ടു തന്നെ സാംസ്‌കാരികമായി ഒരു അടുപ്പവും ഇന്ത്യന്‍ വംശജരോട് അടുപ്പം കൂടാന്‍ ഇവര്‍ക്ക് കാരണമായി.എന്നാലും ലാത്വിയന്‍ വധുക്കളുടെ എജന്ടുമാര്‍ ലക്ഷ്യമിടുന്നത് പണം തന്നെ.

വ്യാജ വിവാഹങ്ങള്‍ പിടികൂടാനായി 2015ല്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ വാന്റേജ് എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിനു ശേഷം വ്യാജ വിവാഹങ്ങളില്‍ 75%ഓളം കുറവ് സംഭവിച്ചിട്ടുണ്ട് എന്ന് ഗാര്‍ഡ അറിയിച്ചു. വ്യാജ വിവാഹം നടത്താന്‍ കൂട്ടു നില്‍ക്കുന്ന ഏജന്‍സികളെപ്പറ്റി അന്വേഷിച്ചു വരികയാണ്.

Scroll To Top