Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലും വ്യാജ പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാര്‍;ഇന്ത്യാക്കാരന്‍ ഡോക്റ്റര്‍ക്ക് പോയത് 3 ലക്ഷം !,ജാഗ്രതയില്ലെങ്കില്‍ പണി കിട്ടും !

അയര്‍ലണ്ടിലും വ്യാജ പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാര്‍;ഇന്ത്യാക്കാരന്‍ ഡോക്റ്റര്‍ക്ക് പോയത് 3 ലക്ഷം !,ജാഗ്രതയില്ലെങ്കില്‍ പണി കിട്ടും !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വസ്തു ബ്രോക്കര്‍മാര്‍ക്കെതിരെ പ്രോപ്പര്‍ട്ടി വാച്ച്‌ഡോഗ്.ഇത്തരം മോര്‍ട്ട്‌ഗേജ് ഏജന്റുമാര്‍ വഴി നടത്തുന്ന പ്രോപ്പര്‍ട്ടി വ്യാപാരങ്ങളില്‍ വന്‍ തോതില്‍ കബളിപ്പിക്കല്‍ നടക്കുന്നുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

നോര്‍ത്ത് ഡബ്ലിനില്‍ ഒരു ഇന്ത്യാക്കാരന്‍ ഡോക്റ്ററെ രണ്ടു വര്‍ഷം മുന്‍പ് പ്രോപ്പര്‍ട്ടി എജന്റ്‌റ് കബളിപ്പിച്ചപ്പോള്‍ മുതല്‍ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, വ്യാജ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനി ലേലത്തിന് വെച്ച അപ്പാര്‍ട്ട് മെന്റ് 2012 ല്‍ 295000 യൂറോയ്ക്ക് കച്ചവടം ഉറപ്പിച്ച ഡോക്റ്റര്‍ താമസം തുടങ്ങാന്‍ ഇരിക്കെയാണ് വസ്തുവിന്റെ ടൈറ്റില്‍ ഡീഡ് വ്യാജമാണെന്ന് അറിഞ്ഞത്.പണം ഇതിനകം കൈക്കലാക്കിയ എജന്റ്‌റ് ഇതിനകം ‘മുങ്ങി’യിരുന്നു.വസ്തുവിലയുടെ 90 % തുകയും സ്വന്തം സമ്പാദ്യത്തില്‍ നിന്നും മുടക്കിയമഹാരാഷ്ട്രാക്കാരനായ ഡോക്റ്റര്‍ക്ക് മൂന്നു ലക്ഷത്തോളം യൂറോയാണ് ഇടപാടില്‍ നഷ്ട്ടമായത്. 

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു എസ്റ്റേറ്റ് ഏജന്റിനെതിരെ നടപടിയെടുത്ത് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അയര്‍ലണ്ടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കെതിരെയും നടപടി എടുക്കാന്‍ പ്രോപ്പര്‍ട്ടി വാച്ച്‌ഡോഗായ പ്രോപ്പര്‍ട്ടി സര്‍വീസസ് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത്. 

സ്വോര്‍ഡ്‌സില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഒരു എസ്റ്റേറ്റ് ഏജന്റിനെയാണ് അതോറിറ്റി ആദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് 5,000 യൂറോ പിഴ അടിച്ചു. 2011 ലെ പ്രോപ്പര്‍ട്ടി സര്‍വീസസ് റെഗുലേഷന്‍ ആക്റ്റ് പ്രകാരം ഇയാള്‍ക്കെതിരെ എട്ടോളം കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പിഴ ശിക്ഷ നല്‍കിയത്. ഇയാള്‍ക്ക് ഒന്നിലധികം തവണ മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും അനധികൃത പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി എടുത്തത്. 

നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറു നൂറിലധികം പരാതികള്‍ ലഭിച്ചതായി വാച്ച്‌ഡോഗ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വാച്ച്‌ഡോഗ്. നിയമം ലഘിച്ച് പ്രവര്ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പി.എസ്.ആര്‍.എ വക്താവ് ടോം ലിഞ്ച് പറഞ്ഞു.

Scroll To Top