Thursday January 18, 2018
Latest Updates

‘പ്രേമം’ വ്യാജ പതിപ്പ്:പോലിസ് തിരച്ചില്‍ തുടരുന്നു,കൂടുതല്‍ അറസ്റ്റ് 

‘പ്രേമം’ വ്യാജ പതിപ്പ്:പോലിസ് തിരച്ചില്‍ തുടരുന്നു,കൂടുതല്‍ അറസ്റ്റ് 

കോഴിക്കോട്: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ അറസ്റ്റ് തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം അരീക്കോട് സ്വദേശികളായ മൂന്നു പേരെ ആന്റി പൈറസി സെല്‍ കസ്റ്റഡിയിലെടുത്തു. പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ അഞ്ചലില്‍ നടന്ന റെയ്ഡില്‍ സിഡി വിതരണം ചെയ്ത രണ്ടു പേരെ അറസ്റ്റുചെയ്തിരുന്നു.
ബീമാപള്ളിയിലെ മൂന്ന് കടകളുടെ ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. നിവിന്‍ പോളി നായകനായ പ്രേമം റെക്കോര്‍ഡുകള്‍ തിരുത്തിമുന്നേറുന്നതിനിടെയാണ് സിനിമയുടെ വ്യാജപ്പതിപ്പ് പുറത്തിറങ്ങിയത്. സംഭവത്തില്‍ സിനിമാ സംഘടനകള്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്റര്‍നെറ്റിലും വാട്‌സ് ആപ്പിലും വരെ ചിത്രത്തിന്റെ ഭാഗങ്ങള്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് ചോര്‍ന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അതേസമയം സിനിമ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്താന്‍ ആന്റി പൈറസി സെല്ലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Scroll To Top