Monday January 23, 2017
Latest Updates

ബിഷപ്പിനെ അറസ്റ്റ് ചെയ്തതിന്റെ സന്തോഷങ്ങള്‍ !

ബിഷപ്പിനെ അറസ്റ്റ് ചെയ്തതിന്റെ സന്തോഷങ്ങള്‍ !

ലോംഗ്‌ഫോര്‍ഡ്:അയര്‍ലണ്ടിലെ കത്തോലിക്കാ സഭയെ വിമര്‍ശിക്കാനോ അപഹസിക്കാനോ ലഭിക്കുന്ന ഓരോ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്ന ചിലരുണ്ട്.സഭയുടെ നിലപാടുകളില്‍ വിയോജിപ്പുള്ള ഇവര്‍ അഴിച്ചു വിടുന്ന വ്യാജപ്രചാരണങ്ങള്‍ സഭാ വിശ്വാസികള്‍ക്ക് പോലും അങ്കലാപ്പ് ഉണ്ടാകും വിധമാണ്.

ഇന്നലെ ലോംഗ് ഫോര്‍ഡില്‍ നിന്ന് എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു ഫോട്ടോ തന്നെ ഉദാഹരണം.പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജലം (ഹന്നാന്‍ വെള്ളം)ഐറിഷ് വാട്ടറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചു എന്നാരോപിച്ച് ലോംഗ് ഫോര്‍ഡ് കത്തീഡ്രല്‍ പള്ളിയിലെ ഒരു മോണ്‍സിഞ്ഞോറിനെ ഗാര്‍ഡ ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ട് പോകുന്നു എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.ഐറിഷ് വാട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഫേസ് ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 

 കോര്‍ക്കിലെ ബിഷപ് ജോണ്‍ ബക്ക് ലീയുടെ ചിത്രമാണ് മോണ്‍സിഞ്ഞോറുടെത് എന്ന് കാട്ടി പോസ്റ്റ് ചെയ്തിരുന്നത്.ഇത് ഫോട്ടോ ഷോപ്പില്‍ നിര്‍മ്മിച്ചതാണ് എന്ന് പോസ്റ്റ് ഇട്ടയാള്‍ തന്നെ എഴുതിയിട്ടും കാര്യമറിയാതെ മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ബിഷപ് രണ്ടു ഗാര്‍ഡ ഓഫിസര്‍മാരുടെ മധ്യത്തില്‍ പോകുന്നത് കണ്ടതിന്റെ ‘ആഹ്ലാദ’ത്തില്‍ ചിത്രം ഷെയര്‍ ചെയ്തതാണ് എന്നത് വ്യക്തം!.ഫോട്ടോ ഷോപ്പ് ചെയ്തതാണോ എന്നൊക്കെ ആര് നോക്കുന്നു?പ്രതീകരിക്കാന്‍ ആരും ഉണ്ടാവില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ആര്‍ക്കും ആരെയും കല്ലെറിയാമല്ലോ ? 

Scroll To Top