Tuesday December 06, 2016
Latest Updates

ജഗതി മരിച്ചിട്ടില്ല,ദയവായി കൊല്ലരുത്….

ജഗതി മരിച്ചിട്ടില്ല,ദയവായി കൊല്ലരുത്….

കൊച്ചി: ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ മരുമകന്‍ ഷോണ്‍ ജോര്‍ജ്. ജഗതിശ്രീകുമാര്‍ സുഖമായിട്ടിരിക്കുന്നെന്നും ദയവ് ചെയ്ത് കൊല്ലരുതെന്നുമാണ് പി സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ കൂടിയായ ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മനോരമാ ന്യൂസ് ചാനലിന്റെ ലോഗോ വച്ചാണ് വ്യാജപ്രചരണം നടത്തിയത്.

വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും അടക്കം നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. രാവിലെ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തിലും ചിലര്‍ വാര്‍ത്തകള്‍ ചമച്ചിരുന്നു. അപകടത്തിന് ശേഷം ജഗതി സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് സൈബര്‍ വായാടികള്‍ ജഗതി മരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്ത ചമച്ചത്.

Scroll To Top