Saturday November 18, 2017
Latest Updates

ഗൂഗിളിലും ഫേസ്ബുക്കിലും ഇനി വ്യാജവാര്‍ത്തകള്‍ പ്രതീക്ഷിക്കേണ്ട!

ഗൂഗിളിലും ഫേസ്ബുക്കിലും ഇനി വ്യാജവാര്‍ത്തകള്‍ പ്രതീക്ഷിക്കേണ്ട!

വ്യാജവാര്‍ത്തകള്‍ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതിന് തടയിടാന്‍ ഗൂഗിളും ഫേസ്ബുക്കും മുന്നിട്ടിറങ്ങുന്നു. പരസ്യങ്ങള്‍ വഴി ആളുകളെ ആകര്‍ഷിക്കുകയും, വ്യാജ വാര്‍ത്തകള്‍ നല്‍കി കബളിപ്പിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകള്‍ക്ക് തടയിടാനുള്ള പദ്ധതി തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. കബളിപ്പിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും നല്‍കുന്നവരെ ബാന്‍ ചെയ്യാനുള്ള രീതിയില്‍ അഡ്വര്‍ട്ടൈസിങ് പോളിസി മാറ്റിയതായി ഫേസ് ബുക്കും അറിയിച്ചു. ഇതോടെ വ്യാജ വാര്‍ത്തകള്‍ നല്‍കി പണമുണ്ടാക്കുന്ന വെബ്സൈററുകള്‍ പൂട്ടേണ്ടി വരും.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വോട്ടു ചെയ്യാനും, അതുവഴി അദ്ദേഹത്തിന് വിജയമൊരുക്കാനും ജനങ്ങളെ പ്രേരിപ്പിച്ചത് വളച്ചൊടിച്ചതും കബളിപ്പിക്കുന്നതുമായി വാര്‍ത്തകളായിരുന്നു എന്നാണ് ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികള്‍ കരുതുന്നത്. ഇതാണ് പുതിയ നടപടികളെടുക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. വോട്ട് എണ്ണിത്തീരുന്നതിനു മുമ്പു തന്നെ, ട്രംപ് ജയിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ സമയം ഹിലറിയായിരുന്നു മുന്നില്‍.

ഹിലറിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കി, ധാരാളം വെബ്സൈറ്റുകള്‍ പണമുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മാസിഡോണിയ ആസ്ഥാനമാക്കിയായിരുന്നു ഈ സൈറ്റുകളുടെ പ്രവര്‍ത്തനം. ഫേസ്ബുക്ക് വഴി ഈ വ്യാജ ന്യൂസുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

ഗൂഗിളില്‍ പരസ്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന കമ്പനിയായ ആഡ്സെന്‍സും, ഗൂഗിളിന്റെ വിദഗ്ദ്ധ സംഘവും ഇനി പരസ്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ പബ്ലിഷ് ചെയ്യാന്‍ അനുവാദം നല്‍കൂ. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെയും ഉപയോഗപ്പെടുത്തും.

Scroll To Top