Tuesday December 06, 2016
Latest Updates

രണ്ട് ഇന്ത്യാക്കാരുടെ കണ്ടു പിടുത്തം ഐറിഷ് ക്ഷീര കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു

രണ്ട് ഇന്ത്യാക്കാരുടെ കണ്ടു പിടുത്തം ഐറിഷ് ക്ഷീര കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു

ആര്‍ക്കാണു പാല്‍ ഇഷ്ടമില്ലാത്തത്?ചായയില്‍ മുതല്‍ ഐസ് ക്രീം വരെയുള്ള ഭക്ഷണത്തിനും അഭിവാജ്യഘടകമാണ് പാല്‍. എന്നാല്‍ പാലിനു പകരം അതെ രുചിയും ഗുണങ്ങളുമുള്ള ഒരു വസ്തുവാണെങ്കിലോ?അങ്ങനെ ഒരു കണ്ടുപിടുത്തം നടന്നിരിക്കുന്നു. കാലിഫോര്‍നിയയിലെ ഇന്ത്യന്‍ വംശജരായ പെരുമാള്‍ ഗാന്ധി, റെയാണ്‍ പാണ്ഡ്യ എന്നീ ജനിതകവിദഗ്ദ്ധരാണു ഇതിനു പിന്നില്‍.

എന്തിനാണു ഇവര്‍ പാലിന്റെ അപരനെ കണ്ടെത്തിയിരിക്കുന്നത് എന്ന സംശയം പലര്‍ക്കും തോന്നാം. ക്ഷീര കൃഷിമൂലം ഒസോണ്‍ പാളികളില്‍വിള്ളലുണ്ടാക്കുന്ന മീതെയ്ന്‍,കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നീ വാതകങ്ങള്‍ തടയുന്നതിനു വേണ്ടിയാണത്രെ പാലിന്റെ അപരന്റെ കടന്നുവരവ്!.

യഥാര്‍ഥ പാലില്‍ ഇരുപതില്‍ താഴെ ഘടകങ്ങളുണ്ട്. ഇവയെ കൃത്യമമായി വേര്‍തിരിച്ചെടുത്ത് ഇന്‍സുലിന്‍ ഡയബറ്റിക്‌സ് എന്നിവ ഉണ്ടാക്കി എടുക്കുന്നു.ശേഷം ഡി.എന്‍.എ ഈസ്റ്റ് സെല്ലിലൂടെ കടത്തിവിട്ട് വ്യാവസായികമായി പാല്‍ വേര്‍തിരിച്ചെടുക്കുമെന്നാണു കണ്ടുപിടുത്തം. കൂടാതെ സാധാരണ പാലിനെക്കാള്‍ കൂടുതല്‍ പോഷകഗുണം കൃതൃമപാലിനു ണ്ടെന്ന് വരെ പറയപ്പെടുന്നു.മൂഫ്രി മില്ക്ക് എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്.

എന്നാല്‍ ക്ഷീരകൃഷി നടത്തുന്ന അയര്‍ലണ്ടിലെ മനുഷ്യര്‍ക്ക് വന്‍ വെല്ലുവിളിയാണു മൂഫ്രി മില്ക്ക്. 17,000 ഫാമുകള്‍ നിലനില്‌ക്കെ
ഇങ്ങനെയൊരു മാറ്റം ഭാവിയില്‍ സംഭവിച്ചാല്‍ ക്ഷീരകര്‍ഷകര്‍ വെട്ടിലാകും എന്നാണ് അയര്‍ലണ്ടിലെ ക്ഷീരകര്‍ഷകരുടെ ആധി.

Scroll To Top