Tuesday December 06, 2016
Latest Updates

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ച് ,ഗാര്‍ഡയ്ക്ക് കള്ള അഡ്രസ് നല്‍കിയാള്‍ക്ക് 20 വര്‍ഷം ഡ്രൈവിംഗ് വിലക്കും നാല് മാസം തടവും ശിക്ഷ 

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ച് ,ഗാര്‍ഡയ്ക്ക് കള്ള അഡ്രസ് നല്‍കിയാള്‍ക്ക് 20 വര്‍ഷം ഡ്രൈവിംഗ് വിലക്കും നാല് മാസം തടവും ശിക്ഷ 

ഡബ്ലിന്‍ :ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുകയും, പിടിക്കപ്പെട്ടപ്പോള്‍ ഗാര്‍ഡക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്ത കേസില്‍ യുവാവിന് നാലു നാല് മാസം തടവും വാഹനമോടിക്കുന്നതില്‍ നിന്നും 20 വര്‍ഷത്തെ വിലക്കും. ഇത് മുപ്പത്താറാമത്തെ തവണയാണ് ഇയാള്‍ സമാനമായ കുറ്റത്തിന് പിടിക്കപ്പെടുന്നത്.
കാബ്രയിലെ ബ്രാദോഗ്‌കോര്‍ട്ടുകാരനായ എറിക് കോ എന്ന 26 വയസുകാരനാണ് മെയ് 7ന് കാസില്‍നോക്കിലെ ഗ്രോവില്‍ നിന്നും ഗാര്‍ഡയുടെ പിടിയിലായത്. ഇതേ തുടര്‍ന്ന് ബ്ലാഞ്ചാഡ്‌സ്‌ടൌണ്‍ ഡിസ്ട്രിക് കോടതിയിലാണ് ഇയാളുടെ വിചാരണ നടന്നത്. പിടിയിലായപ്പോള്‍ തന്റെ പേര് ഗാരെത്‌കോ എന്നാണെന്നു പറഞ്ഞ പ്രതി അഡ്രസും തെറ്റിച്ചാണ് നല്‍കിയത് എന്ന് ഗാര്‍ഡ
കോടതിയില്‍ മൊഴി നല്‍കി.
എന്നാല്‍ പ്രതി ശരിയായ അഡ്രസ് തന്നെയാണ് നല്‍കിയതെന്നും, ഗാര്‍ഡ കേട്ടത് തെറ്റിയിരിക്കാനാണ് സാധ്യതയെന്നും പ്രതിയുടെ വക്കീല്‍ വാദിച്ചത് കോടതി അംഗീകരിച്ചില്ല. ഇതിനു മുന്‍പ് 192 കേസുകളില്‍ പ്രതിയായ എറിക് താല്‍കാലിക ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു.
പ്രതിയുടെ പൂര്‍വ്വ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ജഡ്ജി ഡേവിഡ് മക് ഹ്യൂ പ്രതിക്ക് നാലുമാസത്തെ തടവു വിധിക്കുകയും, 20 വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തത്. പുറമെ 100 യൂറോ പിഴയായും അടക്കണം.

Scroll To Top