Sunday December 04, 2016
Latest Updates

വ്യാജ ഇ മെയില്‍ നിര്‍ദേശമനുസരിച്ച് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ഡബ്ലിനിലെ മലയാളി യുവതിയുടെ പണം നഷ്ട്ടമായി

വ്യാജ ഇ മെയില്‍ നിര്‍ദേശമനുസരിച്ച് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ഡബ്ലിനിലെ മലയാളി യുവതിയുടെ പണം നഷ്ട്ടമായി

ഡബ്ലിന്‍:ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വന്ന ഇ മെയില്‍ സന്ദേശത്തിലെ അഭ്യര്‍ഥനയനുസരിച്ച് പിന്‍ നമ്പര്‍ അടക്കമുള്ള അക്കൌണ്ട് വിവരങ്ങള്‍ പൂരിപ്പിച്ചു നല്കിയ ഡബ്ലിനിലെ മലയാളി യുവതിയുടെ 1800 യൂറോ അജ്ഞാതര്‍ തട്ടിയെടുത്തതായി പരാതി.

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഔദ്യോഗിക മെയിലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വിലാസം നിര്‍മിച്ച് തട്ടിപ്പിന് വിശ്വാസ്യത വരുത്തിയായിരുന്നു ഇ മെയില്‍ ലഭിച്ചത് എന്നതിനാല്‍ അക്കൌണ്ട് ഉടമയ്ക്ക് സംശയം ഉണ്ടായില്ല. ബാങ്കിന്റെ എംബ്ലവും ഉണ്ടായിരുന്നതിനാല്‍ ഇ മെയിലില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുകയായിരുന്നു.

പിന്നീട് ബാങ്കുമായി ഇത് സംബന്ധിച്ച് ബന്ധപ്പെട്ടു വിവരം തിരക്കിയിരുന്നുമില്ല.ഏതാനം ദിവസങ്ങള്‍ക്കു ശേഷം ബാങ്ക് ഓഫ് അയര്‍ ലണ്ടില്‍ നിന്നും യുവതിയുടെ അക്കൗണ്ട് അസ്വഭാവികമായി ഇടപാടുകള്‍ നടന്നുവെന്ന് സംശയിക്കുന്നതിനാല്‍ മരവിപ്പിക്കുകയാണ് എന്ന അറിയിപ്പ് നല്കുമ്പോഴാണ് പണം നഷ്ട്ടമായ വിവരം ഇവര്‍ അറിഞ്ഞത്.

ഒരേ ദിവസം തന്നെ വിവിധ സ്ഥലങ്ങളിലായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയാണ് പണം തട്ടിയെടുത്തത്.

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വ്യാപകമായ തോതില്‍ വ്യാജ ഇ മെയിലുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ലഭിച്ചു വരുന്നുണ്ട്.അക്കൌണ്ട് സെക്യൂരിറ്റി സിസ്റ്റം കൃത്യമാണോ എന്നറിയാന്‍ സാധാരണയായി നടത്തിവരുന്ന ഒരു പരിശോധനയെന്ന നിലയിലാണ് ഇ മെയില്‍ എത്തുന്നത്.ചതിയറിയാതെ കെണിയില്‍ പെടുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്ന് ബാങ്ക് അധികൃതര്‍  സൂചിപ്പിക്കുന്നു.boi 3

ഇത്തരം ഇ മെയിലുകള്‍ ലഭിച്ചാല്‍ ബാങ്കില്‍ നിന്നും നേരിട്ട് ഉപദേശം തേടുകയോ,അഥവാ അവഗണിച്ചു കളയുകയോ ആണ് ഉത്തമം.അയര്‍ലണ്ടിനെ ലക്ഷ്യമാക്കി സൈബര്‍ ക്രിമിനലുകള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ കനത്ത ആക്രമണമാണ് നടത്തി വരുന്നതെന്നും എല്ലാത്തരം ഓണ്‍ ലൈന്‍ ഇടപാടുകാരും ജാഗ്രത പാലിക്കണം എന്നും പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഇ എസ് ഇ റ്റി മുന്നറിയിപ്പ് നല്‍കി.


Scroll To Top