Thursday December 08, 2016
Latest Updates

ക്യാന്‍സര്‍ സുഖമാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിക്കുന്ന ഡോക്റ്റര്‍ക്കെതിരെ ജനരോഷം 

ക്യാന്‍സര്‍ സുഖമാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിക്കുന്ന ഡോക്റ്റര്‍ക്കെതിരെ ജനരോഷം 

ഡബ്ലിന്‍:കര്‍ശനമായ സസ്യാഹര രീതിയിലൂടെ പലര്‍ക്കും ക്യാന്‍സര്‍ രോഗം സുഖപ്പെടുത്തി നല്‍കിയെന്ന് അവകാശപ്പെടുന്ന വ്യാജഡോക്ടര്‍ ഡബ്ലിനിലും ഗാല്‍വേയിലും,ലിംറിക്കിലും വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. ഫ്‌ലോറിഡയിലെ ഹിപ്പോക്രറ്റ്‌സ് ഹെല്‍ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഡയറക്ടറായ ബ്രയാന്‍ ക്‌ളൈമറ്റാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
കോള്‍ഡ് ലേസര്‍ തെറാപ്പി, വിറ്റാമിന്‍ സി ഇഞ്ചെക്ഷന്‍, കഠിനമായ സസ്യാഹാരക്രമം എന്നീ ചികിത്സാ രീതികള്‍ക്ക് പ്രശസ്തമാണ് ക്‌ളമന്റിന്റെ ആരോഗ്യ സ്ഥാപനം. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സസ്യാഹാര രീതി കൊണ്ടുള്ള ഫലമെന്ത് എന്ന ചോദ്യത്തിനു മറുപടിയായാണ് ക്‌ളമന്റ് ചികിത്സ മൂലം ക്യാന്‍സറിനെ സുഖപ്പെടുത്താനാവുമെന്ന അവകാശാവാദം ഉന്നയിച്ചത്.
സംഭവം വിവാദമായത്തോടെ സ്വയം ഡോക്ടര്‍ ചമഞ്ഞതിന് ഫ്‌ലോറിഡ ആരോഗ്യവകുപ്പ് ഇയാള്‍ക്ക് പിഴ ചുമത്തുകയും ആളുകളെ ചികിത്സിക്കുന്നത് തടയുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും ഇയാള്‍ വ്യാജ പ്രചരണവുമായി ഡബ്ലിനിലെത്തിയതാണ്
വിവാദങ്ങള്‍ക്കു കാരണം.ലീംറിക്കില്‍ നിന്നും മാത്രമായി ഇയാള്‍ കഴിഞ്ഞവര്‍ഷം ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്താതായി ആരോപണമുണ്ട് 
ഡബ്ലിനിലും, ഗാല്‍വേയിലും രണ്ടു ഹോട്ടലുകളിലായി ഇയാള്‍ നടത്താനിരിക്കുന്ന ചടങ്ങുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കോര്‍ക്ക് സ്‌കെപ്റ്റിസ് എന്ന സംഘടന രംഗത്തെത്തി. നേരത്തെ സമാനമായ ഒരു പരിപാടിയില്‍ വച്ച് ക്‌ളമന്റിന്റെ ചികിത്സാരീതിയില്‍ ആകൃഷ്ടയായ സ്തനാര്‍ബുദ ബാധിതയായ 23 കാരിക്ക് ചികിത്സയ്ക്ക് ശേഷം ജീവന്‍ നഷ്ടപ്പെട്ടിരുന്നു!.

പ്രതിഷേധങ്ങളെ തുടര്‍ന്ന് പരിപാടി ക്യാന്‍സല്‍ ചെയ്യുന്നതായി ഹോട്ടലധികൃതര്‍ വ്യക്തമാക്കിയെങ്കിലും അടുത്തുള്ള ഹോട്ടലുകളിലും മറ്റുമായി പരിപാടി നടത്താനുള്ള ശ്രമങ്ങളുമായി സംഘാടകര്‍ മുന്നോട്ടു പോകുന്നു.

Scroll To Top