Saturday December 03, 2016
Latest Updates

ടാക്‌സ് റീഫണ്ട് :റവന്യൂവിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാവുന്നു,നിരവധി പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി

ടാക്‌സ് റീഫണ്ട് :റവന്യൂവിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാവുന്നു,നിരവധി പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി

ഡബ്ലിന്‍:അയര്‍ലണ്ടിലെ നികുതിദായകരെ ഉന്നം വച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാവുന്നതായി റവന്യൂ മുന്നറിയിപ്പ്. ടാക്‌സ് റീ ഫണ്ടുമായി ബന്ധപ്പെട്ട് നികുതിദായകരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടുള്ള ഇ മെയിലുകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ വ്യാപകമാകുന്നതായി റവന്യൂവിന് ധാരാളം ഉപഭോക്താക്കളില്‍ നിന്നും പരാതി ലഭിക്കുന്നുണ്ട്..

ഇത്തരം ഇ മെയിലുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭാഗമാണെന്നും, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മെയിലിലൂടെയോ, പോപ് അപ് വിന്‍ഡോകളിലൂടെയോ റവന്യൂ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും റവന്യൂ കമ്മീഷണര്‍ വ്യക്തമാക്കി.

ആര്‍ക്കെങ്കിലും ഇത്തരം ഇ മെയിലുകള്‍ ലഭിക്കുകയാണെങ്കില്‍ ആദ്യം മെയിലുകള്‍ ഡിലീറ്റ് ചെയ്ത്, സെന്‍ഡ് ചെയ്തയാളെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റവന്യൂ വക്താവ് ആവശ്യപ്പെടുന്നു. ഇത്തരം മെയിലുകള്‍ക്ക് മറുപടിയായി അക്കൌണ്ട് വിവരങ്ങള്‍ തിരിച്ചയച്ചവര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ബാങ്കുമായി ബന്ധപ്പെടണം. കൂടാതെ ടാക്‌സ് റീഫണ്ട് ലഭിക്കുവാനുള്ളവര്‍ അടുത്തുള്ള ലോക്കല്‍
റവന്യൂ ഓഫീസില്‍ പോയി വിവരങ്ങള്‍ ശേഖരിക്കണമെന്നും വക്താവ് അറിയിച്ചു.

കഴിഞ്ഞ ഏതാനം ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതിയുണ്ട്.പണം നഷ്ട്ടമായതായി മനസിലാകുമ്പോഴാണ് കൂടുതല്‍ പേരും റവന്യൂ ഇത്തരം ഈ മെയില്‍ അയച്ചിട്ടുണ്ടോ എന്നതിന്റെ നിജസ്ഥിതി ആരായുന്നതിനായി റവന്യൂ ഓഫിസുകളുമായി ബന്ധപ്പെടുന്നത് 

Scroll To Top