Monday May 22, 2017
Latest Updates

തൃശൂരില്‍ ബോംബു ഭീഷണി പരിഭ്രാന്തി പരത്തി

തൃശൂരില്‍ ബോംബു  ഭീഷണി പരിഭ്രാന്തി പരത്തി

തൃശൂര്‍: ബോംബു പൊട്ടുമെന്ന ഫോണ്‍ ഭീഷണി സന്ദേശം പരിഭ്രാന്തി പരത്തി. ടൗണിലെ സബ് ട്രഷറി, വിക്ടോറിയ കോളജ്, യുവേഴ്‌സ് കോളജ്, കെആര്‍ഇന്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും-11നും ഇടയില്‍ ബോംബു പൊട്ടുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം വന്നത്.
രാവിലെ എട്ടോടെ കുന്നംകുളം പോലീസ് സ്‌റ്റേഷനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞ ഉടനെ തൃശൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പുരുഷനാണ് വിളിച്ചതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുന്നംകുളം സബ് ട്രഷറിയോട് ചേര്‍ന്നാണ് മറ്റു മൂന്നു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളാണോ സംഭവത്തിനു പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Scroll To Top